''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍-ചെങ്കോട്ട പാതപുനരുദ്ധാരണ ജോലികള്‍ പുരോഗമിക്കുന്നു


പുനലൂര്‍: പുനലൂര്‍-ചെങ്കോട്ട റെയില്‍ പാത വഴിയുള്ള ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കാനിരിക്കെ പുനരുദ്ധാരണ ജോലികള്‍ അവസാനഘട്ടത്തില്‍ ന്യൂ ആര്യങ്കാവ് മുതല്‍ ഇടമണ്‍ വരെയുളള ഭാഗങ്ങളിലെ ജോലികളില്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയെങ്കിലും തുരങ്കങ്ങളുടെ നവീകരണം ഇനിയും ബാക്കിയാണ്. തെന്മല എം.എസ്.എല്ലില്‍ പുതിയതായി പണിത തുരങ്കം അടക്കമുള്ളവയുടെ നവീകരണ ജോലികളാണ് പൂര്‍ത്തിയാക്കാനുള്ളത്.തുരങ്കങ്ങളുടെ ഉള്ളിലുള്ള കോണ്‍ക്രീറ്റ് ഭിത്തികളില്‍ സിമന്റ് മിശ്രിതം സ്പ്രേ ചെയ്ത് ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.ഇന്ന് വൈകിട്ടോടെ ഇത് പൂര്‍ത്തിയാകും.
ഗേജുമാറ്റ ജോലികള്‍ പൂര്‍ത്തിയാക്കിയ ന്യൂ ആര്യങ്കാവ്-പുനലൂര്‍ പാതയില്‍ രണ്ട് മാസം മുമ്പ് ദക്ഷിണ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ മനോഹരന്റെ നേതൃത്വത്തിലുളള ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പരീക്ഷാണാര്‍ത്ഥം ട്രെയിന്‍ ഓടിക്കുകയും ചെയ്തു. ഇതിനിടെ കണ്ടെത്തിയ അപാകതകള്‍ ഉടന്‍ പരിഹരിക്കണണമെന്ന് കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായുളള നവീകരണമാണ് ഇപ്പോഴും നടക്കുന്നത്. ഇതിനുണ്ടായ കാലതാമസമാണ് പാത കമ്മിഷന്‍ ചെയ്യുന്നതിന് തടസമായിരുന്നത്.
നാളെ രാവിലെ 6ന് ചെങ്കോട്ടയില്‍ നിന്ന് കൊല്ലം വരെ ട്രെയിന്‍ ഓടിച്ച്‌ പാത കമ്മിഷന്‍ ചെയ്താലും അവശേഷിക്കുന്ന പണികള്‍ തുടര്‍ന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത മാസത്തോടെയാകും ഔദ്യോഗികമായ ഉദ്ഘാടനം നടക്കുക. അതുകൊണ്ട് അവശേഷിക്കുന്ന അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കാനുള്ള സമയവും അധികൃതര്‍ക്ക് ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.