''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍-ഇടമണ്‍ റൂട്ടില്‍ ട്രാക്ക് മാറ്റി സ്ഥാപിക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസ് നിറുത്തി വച്ചു


പുനലൂര്‍: ഇടമണ്‍ റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് ട്രാക്ക് മാറ്റി സ്ഥാപിക്കുന്നതിനാല്‍ പുനലൂരില്‍ നിന്ന് ഇടമണ്‍ വരെയുള്ള ട്രെയിനുകളുടെ സര്‍വീസ് ശനിയാഴ്ച വരെ നിറുത്തി വച്ചു. ഗുരുവായൂര്‍-ഇടമണ്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിന്‍ അടക്കം കൊല്ലത്തേക്കുള്ള മൂന്ന് ട്രെയിനുകളാണ് താത്കാലികമായി സര്‍വീസ് നിറുത്തിയത്.
ഇടമണ്‍ റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്തെ ട്രാക്കിലെ ജോയിന്റില്‍ ഷണ്ടിംഗിനിടെ എന്‍ജിന്‍ പാളം തെറ്റുന്നത് കണക്കിലെടുത്താണ് ട്രാക്ക് മാറ്റി സ്ഥാപിക്കുന്നത്. ഇവിടുത്തെ വളവിലുള്ള രണ്ട് ട്രാക്കുകളിലാണ് ജോയിന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇത് മൂലം ആറ് മാസം മുമ്ബ് ഗുരുവായൂരില്‍ നിന്ന് ഇടമണില്‍ എത്തിയ ട്രെയിനിന്റെ എന്‍ജിനും ഒറ്റക്കല്ലില്‍ മെറ്റല്‍ ഇറക്കിയ ശേഷം ഇടമണില്‍ എത്തിയ ഗുഡ്സും പാളം തെറ്റിയിരുന്നു.
നാല് മാസം മുന്‍പും ഇവിടെ ചെറിയ രീതിയില്‍ ട്രാക്ക് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് ഉദ്ദേശിച്ച ഫലം കണ്ടില്ല. ഗേജുമാറ്റത്തിന്റെ ഭാഗമായി രണ്ട് മാസം മുമ്ബ് ഇടമണ്‍-ന്യൂ ആര്യങ്കാവ് പാതയില്‍ സുരക്ഷാ പരിശോധനകള്‍ക്ക് എത്തിയ ചീഫ് സുരക്ഷ കമ്മിഷണര്‍ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷന്റെ കിഴക്ക് ഭാഗത്തെ ജോയിന്റുകള്‍ മാറ്രി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ഇന്നലെയാണ് പുതിയ പാളം സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചത്.
നിലവിലെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയ ശേഷം ട്രാക്കിലെ ജോയിന്റ് സ്റ്റേഷന്റെ ഒന്നാം നമ്ബര്‍ പ്ലാറ്റ് ഫോമിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കും. രണ്ടാമത്തെ ട്രാക്കിലെ ജോയിന്റ് വടക്ക് ഭാഗത്തേക്ക് മാറ്റിയ ശേഷം വളവ് ലെവല്‍ ചെയ്യുന്ന ജോലികളാണ് ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സ്റ്റേഷന്റെ മുന്നിലുള്ള പ്ലാറ്റ്ഫോമിന്റെ പടിഞ്ഞാറ് ഭാഗത്ത് 50 അടി നീളത്തില്‍ പുതിയ പ്ലാറ്റ്ഫോം പണിയുമെന്ന് അധികൃതര്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്ബോള്‍ നിലവില്‍ 10 ഡിഗ്രിയുള്ള വളവ് 7ഡിഗ്രിയായി കുറയ്ക്കാന്‍ കഴിയുമെന്ന് ദക്ഷിണ റെയില്‍വേ നിര്‍മ്മാണ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ശങ്കരനാരായണന്‍ പറഞ്ഞു.
കൊല്ലം മുതല്‍ ചെങ്കോട്ടവരെയുള്ള സ്റ്റേഷനുകളിലെ 80 ഓളം ജീവനക്കാരാണ് നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടോടെ ട്രാക്ക് മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഞായറാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രത്യാശയിലാണ് റെയില്‍വേ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.