''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരിന്‍റെ വികസനം കടലാസില്‍ മാത്രം


പു​ന​ലൂ​ര്‍: പു​ന​ലൂ​രി​ന്‍റെ വി​ക​സ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പെ​രു​മ​ഴ​യോ​ള​മെ​ന്ന് ആ​ക്ഷേ​പം. പ​ദ്ധ​തി​ക​ളെ​ല്ലാം പ്ര​ഖ്യാ​പ​ന​മാ​യ​തോ​ടെ വി​ക​സ​നം കാ​ത്ത് ക​ഴി​യു​ക​യാ​ണ് പു​ന​ലൂ​ര്‍. സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ കെ.​രാ​ജു മ​ന്ത്രി​യാ​യി ഗ​വ​ണ്‍​മെ​ന്‍റി​ലു​ണ്ടാ​യി​ട്ടും പു​ന​ലൂ​രി​ന് ഫ​ല​മി​ല്ലെ​ന്ന അ​വ​സ്ഥ​യാ​ണ്.
വ​നം -വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ല​ട​ക്കം വ​ന്‍​വി​ക​സ​ന സാ​ധ്യ​ത​യാ​ണ് പു​ന​ലൂ​രി​ന് ഉ​ള്ള​ത്. അ​ച്ച​ന്‍​കോ​വി​ല്‍, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല കേ​ന്ദ്രീ​ക​രി​ച്ച്‌ വ​ന​മേ​ഖ​ല വി​ക​സ​ന പ​ദ്ധ​തി പ​രി​ഗ​ണി​ക്കാ​നാ​കും. കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍ വ​നം മ​ന്ത്രി​യാ​യി​രി​ക്കെ കൊ​ല്ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​.സി.​എ​ഫ്. ഓ​ഫീ​സ് പ​ത്ത​നാ​പു​ര​ത്ത് സ്ഥാ​പി​ക്കു​വാ​ന്‍ ന​ട​പ​ടിക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു.
വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ ഉ​ന്ന​ത​ത​ല ഓ​ഫീ​സ് വേ​ണ​മെ​ന്ന പ​രി​ഗ​ണ​ന​യി​ലാ​യി​രു​ന്നു ന​ട​പ​ടി. എ​ന്നാ​ല്‍ പി​ന്നീ​ട് മ​ന്ത്രി സ്ഥാ​നം ന​ഷ്ട​മാ​യ​തോ​ടെ പ​ദ്ധ​തി മ​ര​വി​ച്ചു. ഈ ​ഓ​ഫീ​സ് പു​ന​ലൂ​രി​ല്‍ കൊ​ണ്ടു​വ​രു​വാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പു​ന​ലൂ​ര്‍ ഡി​.എ​ഫ്‌.ഒ ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്ന് ഇ​തി​നാ​യി സ്ഥ​ല​സൗ​ക​ര്യ​മു​ണ്ടെ​ന്നി​രി​ക്കെ വ​നം മ​ന്ത്രി വേ​ണ്ട ന​ട​പ​ടി എ​ടു​ത്താ​ല്‍ വ​നം വ​കു​പ്പ് ഉ​ന്ന​ത ഓ​ഫീ​സ് പു​ന​ലൂ​രി​ലെ​ത്തും.
പു​ന​ലൂ​രി​ല്‍ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് പ്ര​ഖ്യാ​പ​ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പു​ന​ലൂ​രി​ല്‍ ന​ട​ത്തി​യ ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി​ക്കാ​യി പ​ത്ത് മാ​സം പി​ന്നി​ടുമ്പോ​ഴും ഒ​ന്നും ചെ​യ്യാ​നാ​യി​ട്ടി​ല്ല. ആ​ദ്യ​ഘ​ട്ട​മാ​യി 100 കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് പ്ലാ​ച്ചേ​രി​യി​ല​ട​ക്കം വീ​ട് നി​ര്‍​മി​ച്ച്‌ ന​ല്‍​കു​ന്ന പ​ദ്ധ​തി​ക്കാ​യി നാ​ളി​തു​വ​രെ ഒ​രു മ​ണ​ല്‍ ത​രി​പോ​ലും നു​ള്ളി​യി​ടാ​നാ​യി​ട്ടി​ല്ല.
പു​ന​ലൂ​ര്‍ കേ​ന്ദ്ര​മാ​ക്കി ആ​ര്‍​.ഡി.​ഒ ഓ​ഫീ​സ് അ​നു​വ​ദി​ച്ചു​വെ​ന്ന​തും പ്ര​ഖ്യാ​പ​ന​മാ​യി. പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ് ഒ​രു വ​ര്‍​ഷം നീ​ളു​മ്പോ​ഴും തു​ട​ര്‍​ന​ട​പ​ടി​ക​ളി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം.
പു​ന​ലൂ​ര്‍ കെ.​എ​സ്.ആ​ര്‍.ടി.​സി ഡി​പ്പോ വി​ക​സ​ന​വും പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി. കു​ണ്ടും കു​ഴി​യും മ​ഴ പെ​യ്താ​ല്‍​ ചെ​ളി​ക്ക​ള​വു​മാ​യി മാ​റു​ന്ന അ​വ​സ്ഥ​യാ​ണ്. വി​ക​സ​ന​ത്തി​നാ​യി കോ​ടി​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പാ​ല​ക്കാ​ട്ടേ​ക്ക് മൂ​ന്നു മാ​സം മു​ന്‍​പ് ആ​രം​ഭി​ച്ച ഡീ​ല​ക്സ് ബ​സും ത​ല​സ്ഥാ​ന​ത്തേ​ക്ക് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ആ​രം​ഭി​ച്ച ഒ​രു സൂ​പ്പ​ര്‍​ഫാ​സ്റ്റ് സ​ര്‍​വീ​സു​മാ​ണ് പ്ര​ധാ​ന​പ്പെ​ട്ട​വ. പ​ഴ​നി, മ​ധു​ര, കോ​യമ്പത്തൂ​ര്‍ എ​ന്നി​വ​യ​ട​ക്കം പു​തി​യ സ​ര്‍​വീ​സു​ക​ളൊ​ന്നും ആ​രം​ഭി​ക്കു​വാ​ന്‍ ന​ട​പ​ടി​യി​ല്ല. കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം ച​ട​യ​മം​ഗ​ലം ഡി​പ്പോ​ക​ളി​ല്‍ നി​ന്നെ​ല്ലാം നി​ര​വ​ധി പു​തി​യ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചു. കൊ​ല്ലം-​പു​ന​ലൂ​ര്‍ ലോ ​ഫ്ലോ​ര്‍ , സൂ​പ്പ​ര്‍​ഫാ​സ്റ്റ് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​യ​ത് പു​ന​സ്ഥാ​പി​ക്കു​വാ​നും ആ​യി​ല്ല. ത​ല​സ്ഥാ​ന​ത്തേ​ക്ക് രാ​വി​ലെ എ​ട്ടി​നും ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് രാ​വി​ലെ 8.30 നും ​ലോ ഫ്ലോ​റോ, സൂ​പ്പ​ര്‍​ഫാ​സ്റ്റ് സ​ര്‍​വീസോ ​ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നും ന​ട​പ​ടി​യി​ല്ല.
ര​ണ്ട് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി നി​ര്‍​മ്മാണം നി​ല​ച്ച ചെ​മ്മ​ന്തൂ​ര്‍ കോ​ട​തി കോം​പ്ല​ക്സ് കാ​ട് ക​യ​റി കി​ട​ക്കു​ക​യാ​ണ്. ചെ​മ്മ​ന്തൂ​ര്‍ സ്റ്റേ​ഡി​യം, ടൗ​ണ്‍ ഹാ​ള്‍ എ​ന്നി​വ​യും പൂ​ര്‍​ണ​ത​യി​ലെ​ത്തി​ക്കു​വാ​നാ​യി​ല്ല.

വേ​ന​ലി​ന​ല്‍ വെ​ന്തെ​രി​യു​ന്ന പു​ന​ലൂ​രി​ന് ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ നി​ന്നും വെ​ള്ളം ല​ഭി​ക്കു​വാ​ന്‍ ന​ട​പ​ടി​യി​ല്ല.​പു​ന​ലൂ​രി​ലെ ക​ല്ല​ട​യാ​റി​ല്‍ നി​ന്നും ദി​നം​പ്ര​തി ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ വെ​ള്ളം കൊ​ണ്ടു പോ​കു​മ്പോ​ള്‍ പു​ന​ലൂ​രി​ന് വെ​ള്ള​മി​ല്ലാ​ത്ത ഗ​തി​കേ​ടി​ന് അ​റു​തി​യി​ല്ല.
നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് ജ​ല​മെ​ടു​ക്കു​ന്ന ക​ല്ല​ട​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ക്ര​മ​പ്പെ​ടു​ത്തു​ന്ന മു​ക്ക​ട​വ് ത​ട​യ​ണ​യു​ടെ ഉ​യ​രം കൂ​ട്ടു​വാ​ന്‍ ഒ​രു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച്‌ വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ളി​ല്ലാ​തെ കോ​ള്‍​ഡ് സ്റ്റോ​റേ​ജി​ലാ​ണ്. വ​ര്‍​ഷാ​വ​ര്‍​ഷം മ​ണ​ല്‍​ചാ​ക്ക് അ​ടു​ക്കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടു​ന്ന ന​ട​പ​ടി​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ളും ഓ​ശാ​ന പാ​ടു​ക​യാ​ണ്.

റ​യി​ല്‍​വേ അ​ടി​പ്പാ​ത നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടും അ​പ്രോ​ച്ച്‌ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക്ക് ഒ​ച്ചി​ഴ​യും വേ​ഗ​മെ​ന്നും ആ​ക്ഷേ​പ​മു​യ​രു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​വാ​ന്‍ ബൈ​പാ​സ് എ​ന്ന​തും സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു. ന​ഗ​ര​ത്തി​ല്‍ ചി​ത​റി കി​ട​ക്കു​ന്ന ജോ​യി​ന്‍റ് ആ​ര്‍.ടി.ഓ​ഫീ​സ്, വാ​ട്ട​ര്‍ അ​തോ​റി​റ്റി, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് തു​ട​ങ്ങി​യ​വ​യ​ട​ക്കം ഒ​രു കൂ​ര​ക്ക് കീ​ഴി​ലാ​ക്കു​വാ​ന്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ര​ണ്ട് നി​ല കൂ​ടി പ​ണി​യ​ണ മെ​ന്ന ആ​വ​ശ്യ​വും ന​ട​പ്പി​ലാ​യി​ട്ടി​ല്ല.
അ​ച്ച​ന്‍​കോ​വി​ല്‍ കേ​ന്ദ്ര​മാ​ക്കി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​ന്ന​തും നി​ല​വി​ലു​ള്ള എ​യ്ഡ് പോ​സ്റ്റ് കെ​ട്ടി​ടം ആ​ധു​നി​ക രീ​തി​യി​ല്‍ പ​ണി​യു​മെ​ന്ന​തും പ്ര​ഖ്യാ​പ​ന​ത്തി​ലാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും പ്ര​ഖ്യാ​പ​ന​മ​ല്ലാ​തെ തു​ട​ര്‍ ന​ട​പ​ടി​ക​ളൊ​ന്നും ഇ​ല്ല.

പുന​ലൂ​രി​ന്‍റെ ജ​ന​പ്ര​തി​നി​ധി മ​ന്ത്രി​സ​ഭ​യി​ലു​ണ്ടാ​യി​ട്ടും വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്തു​വാ​ന്‍ ന​ട​പ​ടി​ക​ള്‍ മാ​ത്ര​മി​ല്ലെ​ന്നാ​ണ് വ്യാ​പ​ക ആ​ക്ഷേ​പം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.