''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ മാര്‍ക്കറ്റില്‍ ഒൻപതു കോടിയുടെ ആധുനിക മാംസ സംസ്കരണ പ്ലാന്റും അറവുശാലയും നിർമിക്കാൻ പദ്ധതി


പുനലൂർ:പുനലൂര്‍ മാര്‍ക്കെറ്റില്‍ ഒൻപതു കോടിയുടെ ആധുനിക മാംസ സംസ്കരണ പ്ലാന്റും അറവുശാലയും നിർമിക്കാൻ പദ്ധതി തയാറായി. കിഫ്ബി ഫണ്ടാണു പ്ലാന്റിന്റെ നിർമാണത്തിനു വിനിയോഗിക്കുക. അറവു മാലിന്യങ്ങൾ പൊടിക്കുന്ന റെന്ററിങ് പ്ലാന്റും മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റും ഇതോടൊപ്പമുണ്ടാകും. നിലവിൽ ശ്രീരാമപുരം മാർക്കറ്റിൽ അംഗീകൃത അറവുശാലയോ അറവുമാലിന്യ സംസ്കരണ സംവിധാനമോ ഇല്ല. നേരത്തെ മാർക്കറ്റിൽ ഇറച്ചി സ്റ്റാളുകൾക്കു സമീപത്ത് അറവുശാല പ്രവർത്തിച്ചിരുന്നു.
ഇതിനടുത്തായി ഇറച്ചിമാലിന്യങ്ങൾ ഉൾപ്പെടെ സംസ്കരിക്കാൻ ബയോഗ്യാസ് പ്ലാന്റും ഉണ്ടായിരുന്നു. എന്നാൽ കാലപ്പഴക്കത്താൽ ഇതു പ്രവർത്തനരഹിതമായി. ഇറച്ചിമാലിന്യങ്ങൾ മാർക്കറ്റ് പരിസരത്ത് അലക്ഷ്യമായി നിക്ഷേപിക്കപ്പെട്ടതു ഗുരുതര പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. മലിനജലം ശുദ്ധീകരിക്കാനും സംവിധാനം ഇല്ലാതിരുന്നതിനാൽ പ്രദേശവും മലിനപ്പെടാനിടയായി. മാലിന്യങ്ങൾ മഴക്കാലത്തു ജലസ്രോതസുകളിലേക്ക് എത്തുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ശ്രീരാമപുരം മാർക്കറ്റിലെ അറവുശാല അടയ്ക്കുകയും പിന്നീടതു നഗരസഭ പൊളിച്ചുമാറ്റുകയും ചെയ്തു. ഇതോടെ പട്ടണത്തിലും സമീപത്തും അനധികൃതമായി കന്നുകാലികളെ കശാപ്പ് ചെയ്യലും അംഗീകാരമില്ലാത്ത ഇറച്ചിക്കച്ചവടകേന്ദ്രങ്ങളും ചിലർ തുടങ്ങി. ഗുണമേന്മ ഉറപ്പാക്കാത്ത ഇറച്ചിയാണ് ഇത്തരം സ്ഥലങ്ങളിൽ വിൽപന നടത്തുന്നത്. കൺസൽറ്റന്റ് ഡോ. പി.വി.മോഹനൻ നഗരസഭാ ചെയർമാൻ എം.എ.രാജഗോപാലിനു പദ്ധതിരേഖ കൈമാറി.
ചടങ്ങിൽ ഉപാധ്യക്ഷ കെ. പ്രഭ, സ്ഥിരം സമിതി അധ്യക്ഷരായ സുഭാഷ് ജി. നാഥ്, എൽ.ലളിതമ്മ, വി.ഓമനക്കുട്ടൻ, സെക്രട്ടറി എ.എസ്.നൈസാം എന്നിവർ പങ്കെടുത്തു. തയാറാക്കിയ പദ്ധതിരേഖ സർക്കാരിനും കിഫ്ബിക്കും സമർപ്പിച്ചു. കിഫ്ബി ഫണ്ട് ലഭ്യമാകുന്നതോടെ പ്ലാന്റിന്റെ നിർമാണം തുടങ്ങും. ആധുനിക അറവുശാലയും മാംസ സംസ്കരണ പ്ലാന്റും സ്ഥാപിക്കുന്നതോടെ പുനലൂരിനെ അറവുമാലിന്യവിമുക്ത നഗരസഭയാക്കാൻ കഴിയുമെന്ന് മുനിസിപ്പൽ ചെയർമാൻ എം.എ. രാജഗോപാൽ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.