പുനലൂര്‍ നഗരസഭയില്‍ 155 കോടി രൂപയുടെ ബഡ്‌ജറ്റ് അവതരിപ്പിച്ചു


പുനലൂര്‍: പുനലൂര്‍ നഗരസഭയിലെ 155,01,82,408 രൂപ വരവും 153,45,01,223 രൂപ ചെലവും 156,81,185കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ് ഉപാദ്ധ്യക്ഷ കെ.പ്രഭ അവതരിപ്പിച്ചു. ഭൂരഹിതരും ഭവനരഹിതരുമായ 850 കുടുംബങ്ങള്‍ക്ക് ഭൂമിയും, വീടും നല്‍കുന്നതിനുള്ള 40 കോടി രൂപയുടെ പദ്ധതിക്കാണ് ബ‌ഡ്ജറ്റില്‍ മുന്‍ തൂക്കം നല്‍കിയിരിക്കുന്നത്.
ശ്രീരാമപുരം മാര്‍ക്കറ്റിനോട് ചേര്‍ന്ന് പുതിയ അറവുശാല പണിയാന്‍ 9 കോടിയും മാര്‍ക്കറ്റ് ആധുനികവത്കരിക്കാന്‍ 2 കോടിയും അയ്യന്‍കാളി തൊഴിലുറപ്പ് , നീര്‍ത്തട പദ്ധതികള്‍ക്ക് 8 കോടിയും സംസ്ഥാന സര്‍ക്കാരിന്‍െറ സഹായത്തോടെ ചെമ്മന്തൂരില്‍ പുതിയ സ്റ്റേഡിയം പണിയാന്‍ 10 കോടിയും ടൗണ്‍ഹാള്‍ നിര്‍മ്മാണം, മിനി തിയേറ്റര്‍, തൂക്ക് പാലത്തില്‍ ദീപാലങ്കാരം, നൈപുണ്യവികസന കേന്ദ്രം, കുടുംബശ്രീ ഉല്‍പ്പാദന വിപണന കേന്ദ്രം, മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം,ഫാം ടൂറിസം, വൃദ്ധസദന നിര്‍മ്മാണം, ആധുനിക ശ്മശാനം തുടങ്ങിയവക്ക് 15കോടി രൂപയും അനുവദിച്ചു.
അംഗന്‍വാടി പോഷകാഹാര പദ്ധതിക്ക് 60 ലക്ഷവും, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ 15ലക്ഷവും താലൂക്ക് ആശുപത്രിയിലെ പാഥേയം സൗജന്യ ഭക്ഷണ പദ്ധതിക്ക് 14ലക്ഷവും ആശുപത്രിയിലെ വയോജന ക്ലിനിക്കിന് 44ലക്ഷവും അനുവദിച്ചിട്ടുണ്ട്.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മാണത്തിന് 30ലക്ഷവും സ്പര്‍ശം പദ്ധതിയിലേക്ക് 20ലക്ഷവും പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് 13 ലക്ഷവും വനിതകള്‍ക്ക് ജൈവപച്ചക്കറി, വെറ്റില, പുഷ്പ, കിഴങ്ങ് കൃഷികള്‍ക്ക് 70 ലക്ഷവും ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റിന് 10ലക്ഷവും റോ‌ഡുകളുടെ നവീകരണത്തിന് 1കോടി രൂപയും വകയിരുത്തി.
ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് നഗരസഭാ പ്രദേശത്ത് ഈ വര്‍ഷം തന്നെ ശുദ്ധ ജലവിതരണം ആരംഭിക്കുമെന്ന് ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 4.25കോടി രൂപ ചെലവഴിച്ചാണ് പദ്ധതി ആരംഭിച്ചരിക്കുന്നത്. ഇതിനായി നഗരസഭ 1.25കോടി രൂപ വാട്ടര്‍ അതോറിറ്റിയില്‍ അടച്ചു കഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നഗരസഭ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. 136 കോടി രൂപ ചെലവഴിച്ച്‌ ബൃഹത്തായ കുടിവെള്ള പദ്ധതി നടപ്പിലാക്കാനുളള ശ്രമം നടത്തി വരികയാണ്. ഇത് എട്ട് വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കും. നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഷോപ്പിംഗ് കോപ്ലക്സ് ഈ വര്‍ഷം തന്നെ പുനരുദ്ധരിച്ച്‌ ഉപയോഗയോഗ്യമാക്കും. ഉപാദ്ധ്യക്ഷ കെ.പ്രഭ, സ്ഥിരംസമിതി അദ്ധ്യക്ഷന്‍മാരായ സുഭാഷ്.ജി.നാഥ്, വി.ഓമനക്കുട്ടന്‍, അംജത്ത് ബിനു, ലളിതമ്മ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ബഡ്ജറ്റിന്മേലുളള ചര്‍ച്ച ഇന്ന് നടക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.