''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഭാര്യയും മക്കളും ചേര്‍ന്ന് സ്വത്ത് തട്ടിയെടുത്തു ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു


പുനലൂര്‍:പത്തനാപുരം മുല്ലപ്പറമ്പിൽ 79 വയസുള്ള മാധവൻ ആചാരിയെയാണ് പുനലൂർ നെല്ലിപ്പള്ളി കല്ലാറ്റിലെ താമസക്കാരനായ മകൻ ആശുപത്രിയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായ് പരാതി ഉള്ളത്. ഈ മാസം 20 ന് ആണ് മാധവൻ ആചാരിയുമായ് മകൻ ആശുപത്രിയിൽ എത്തുന്നത് ശാരീരിക സ്ഥിതി മോശമായതിനാൽ ഡോക്ടർ അഡ്മിറ്റ് ചെയ്തു പിന്നീട് പായയും മറ്റ് കിടക്ക ഉപകരണങ്ങളും വാങ്ങി നൽകി തന്നെ ഉപേക്ഷിച്ച് മകൻ രക്ഷപ്പെടുകയായിരുന്നെന്ന് മാധവൻ ആചാരി പറയുന്നു.
ഭാര്യയും നാല് മക്കളുമാണ് മാധവനാചാരിക്കുള്ളത് ഇവർ സ്വത്ത് തട്ടി എടുത്ത് തെരുവിൽ ഉപേക്ഷിച്ചതായാണ് മാധവനാചാരിയുടെ ആരോപണം ഭാര്യ ഭരണമുന്നണിയിലെ പത്തനാപുരത്തെ മണ്ഡലം തല നേതാവാണ് ഒരു മകൻ ഗൾഫിലും ഒരു മകൻ കെ.എസ്.ആര്‍.ടി.സി പത്തനാപുരം ഡിപ്പോയിലെ ജീവനക്കാരനുമാണ്. മകളെ കൊട്ടാരക്കരയിലാണ് വിവാഹം കഴിപ്പിച്ച് അയച്ചത് പുനലൂരിലുള്ള മറ്റൊര് മകനാണ് ഇപ്പോൾ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്ന കളഞ്ഞത് - അർത്ഥ സൈനീകനായിരുന്ന മാധവനാചാരി മക്കളുടെ പഠനത്തിന് വേണ്ടി വി.ആര്‍.എസ് വാങ്ങി ഗൾഫിൽ ജോലിക്ക് പോയി തിരികെ വരുമ്പോൾ സ്വത്തുക്കൾ മുഴുവൻ ഭാര്യയും മക്കളും അവരുടെ പേരിലാക്കി മാറ്റിയതായും പറയുന്നു. പോലീസിന് പരാതി നൽകിയെങ്കിലും ഭാര്യയുടെ രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് നടപടി സ്വീകരിക്കുന്നില്ലത്രേ.
പെൻഷൻ തുകയായായ് ലഭിക്കുന്ന പൈസ കൊണ്ട് കടയ്ക്കലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇരുപതാം തിയതി പത്തനാപുരത്ത് ഭാര്യയെ കാണാൻ എത്തിയിരുന്നു. അന്ന് വൈകിട്ട് കുന്നിക്കോട് പത്തനാപുരം പാതയിലെ പാലത്തിൽ നിന്നും കല്ലട ആറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
താലൂക്ക് ആശുപത്രിയിലെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധുക്കൾ എത്താത്തതിനാൽ ആശുപത്രി സൂപ്രണ്ട് പുനലൂർ ജനമൈത്രി പോലീസിൽ പരാതി നൽകിയെങ്കിലും പോലീസും തിരിഞ്ഞ് നോക്കിയില്ല.വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്ത ശേഷം ചാനല്‍ സബ്സ്ക്രൈബ് ചെയ്തിട്ട് വീഡിയോ കാണാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.