''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താത്കാലികമായി നിറുത്തിവച്ച പുനലൂര്‍ ടൗണ്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു


പുനലൂര്‍: താല്‍ക്കാലികമായി നിര്‍ത്തിവച്ച പുനലൂര്‍ ടൗണ്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി സ്വയം ഒഴിയാന്‍ തയ്യാറാകാതിരുന്ന വ്യാപാരശാല ദേശീയപാത അധികൃതര്‍ ഒഴിപ്പിച്ചത് വാക്കേറ്റത്തിനും സംഘര്‍ത്തിനും കാരണമായി.
ഇന്നലെ രാവിലെ 11 മണിയോടെ കെ.എസ്.ആര്‍.ടി.സി ജംഗ്ഷന് സമീപത്തെ ബേക്കറിയോട് ചേര്‍ന്ന ഭാഗം ഒഴിപ്പിക്കാന്‍ ജെ.സി.ബി.യുമായി എത്തിയ ഉദ്യോഗസ്ഥരും കടയുടമയുമായി വാക്കറ്റമുണ്ടായി. പാതയോരത്തേക്ക് ഇറക്കി നിര്‍മ്മിച്ച വ്യാപാരശാല ഉടമ ഭാഗികമായി നീക്കം ചെയ്തിരുന്നു. എന്നാല്‍ കൈയേറ്റം പൂര്‍ണമായും നീക്കം ചെയ്യാനുളള ഉദ്യോഗസ്ഥരുടെ ശ്രമത്തെ ഉടമയും മറ്റ് ചിലരും എതിര്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പിന്നീട് കൈയേറ്റം പൂര്‍ണമായും നീക്കം ചെയ്ത ശേഷം ഓട പണിയാന്‍ കുഴിയെടുത്തു.
പാതയിലേക്ക് ഇറക്കി നടത്തിയിരുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ ഉടമകള്‍ സ്വയം പൊളിച്ചുമാറ്റിയ ഭാഗങ്ങളില്‍ ഒാട നിര്‍മ്മാണം നടക്കുകയാണ്. എന്നാല്‍ വന്‍കിട വ്യാപാരാശാലകളുടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെ അവയുടെ ഉടമകള്‍ എതിര്‍ക്കുന്നു. ഇതുസംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ദേശീയപാത വിഭാഗം അസി.എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ നിഷ അറിയിച്ചു. വന്‍കിടക്കാരുടെ കൈയേറ്റങ്ങള്‍ സര്‍വേ നടത്തി അടയാളപ്പെടുത്തി നല്‍കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാലുടന്‍ അത്തരം കൈയേറ്റങ്ങളും നീക്കം ചെയ്യും.എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കാതെ ദേശീയപാത അധികൃതര്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിച്ചതായും അവര്‍ പറഞ്ഞ സ്ഥലങ്ങളില്‍ അടയാളം ചെയ്തതായും  പ്രമുഖ ആക്ടിവിസ്റ്റ് എ.കെ നസീര്‍ ആരോപണം ഉന്നയിച്ചു.
ചെമ്മന്തൂര്‍ മുതല്‍ ടി.ബി ജംഗ്ഷന്‍ വരെയും തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി.ജംഗഷന്‍ വരെയുമുളള പാതയോരമാണ് ഓട നിര്‍മ്മിച്ച്‌ നവീകരിക്കുന്നത്. ഇതിനായി ദേശീയ നഗര വികസന ഫണ്ടില്‍ നിന്ന് 2.41 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.