''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ നഗരസഭയുടെ കവാടത്തിൽ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം നടത്തി


പുനലൂർ: നഗരസഭയുടെ കവാടത്തിൽ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം നടത്തി. സമരം മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ശ്രീ: നെൽസൺ സെബാസ്റ്റിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി നിർവാഹകസമിതി അംഗം ശ്രീ:പുനലൂർ മധു എക്സ് എം.എൽ.എ നിർവഹിച്ചു.
പുനലൂർ നഗരസഭയുടെ കോടികൾ വിലവരുന്ന വസ്തു വകകളുടെ പ്രമാണങ്ങൾ കാണാതായിട്ടു നിരവധി നാളുകളായിട്ട് അതു കണ്ടെത്താൻ കഴിയാത്ത ഭരണാധികാരികൾ തികഞ്ഞ പരാജയമാണെന്നും, വികസനത്തിന്റെ വിപ്ലവം സൃഷ്ടിക്കുമെന്ന് പറഞ്ഞു നാട്ടിലെ ജനങ്ങളെ വ്യാജവാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ എൽ.ഡി.എഫ് കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് വികസനം പേപ്പറിൽ മാത്രമാണ് നടത്തുന്നത്.
തീയേറ്റർ, ഇൻഡോർ സ്‌റ്റേഡിയം, ലൈഫ് പദ്ധതി, കുടിവെള്ള പദ്ധതികൾ അങ്ങനെ നിരവധി പദ്ധതികളില്‍ പേപ്പർ വികസനമല്ലാതെ ഒന്നും പുനലൂര്‍ നഗരസഭയില്‍ നടക്കുന്നില്ല. തറക്കല്ലുകൾ മാത്രം കൊണ്ട് ഒരു നഗരസഭ ഭരണം നടക്കില്ലെന്നു അവർ പറഞ്ഞു. പ്രമാണം കാണാതെ പോയ സംഭവത്തിൽ ഉദ്യോഗസ്ഥരും ഭരണക്കാരും പരസ്പരം പഴിചാരി രക്ഷപെടുവാനുള്ള ശ്രമം അനുവദിക്കില്ലെന്ന് അവർ പറഞ്ഞു.
കുത്തിയിരുപ്പ് സമരത്തിൽ യു.ഡി.എഫ് കൗൺസിലർമാരായ ശ്രീ: സാബു അലക്സ്,സഞ്ജു ബുഹാരി, ജി ജയപ്രകാശ്, സനൽകുമാർ, വിളയിൽ സഫീർ, റഹീം , കനകമ്മ, സാറാമ്മ തോമസ്, ഷേർളി പ്രദീപ് ലാൽ, ജാൻസി, താജുനിസ, സിന്ധു ഉദയകുമാർ , ബാലഗംഗാധാര തിലകൻ, തുടങ്ങിയവരും സമരത്തെ അഭിവാദ്യം ചെയതുകൊണ്ടു യു.ഡി.എഫ് നേതാക്കളായ ശ്രീ: കരിക്കത്തിൽ പ്രസേനൻ ,നാസർ ഖാൻ, മണ്ഡലം പ്രസിഡണ്ടുമാരായ ശ്രീ: എ എ ബഷീർ, അഡ്വക്കേറ്റ് പി. ജെറോം നേതാക്കളായ ശ്രീ: എൻ അജീഷ് .പി.പി.എം നാസർ,കെ. കെ ജയകുമാർ, രാജേന്ദ്രൻനായർ, ഷിബു ശാമുവേൽ, വിപിൻ, മുഹമ്മദ് റാഫി, ഷിബു തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.