''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റെയില്‍വേ അടിപ്പാതയുടെ അപ്രോച്ച്‌ റോഡ്: ഭൂമി ഏറ്റെടുക്കാന്‍ തടസമില്ലെന്ന് വിദഗ്ദ്ധസമിതി


പുനലൂര്‍: പുനലൂര്‍ റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് പുതുതായി നിര്‍മ്മിച്ച അടിപ്പാതയോട് ചേര്‍ന്ന് അപ്രോച്ച്‌ റോഡ് നിര്‍മ്മിക്കാന്‍ ഭൂമി ഏറ്റെടുക്കുന്നതിന് തടസമില്ലെന്ന് വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട്. സാമൂഹിക പ്രത്യാഘാത പഠനസമിതി പ്രോജക്‌ട് മാനേജര്‍ റിട്ട. അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എച്ച്‌. സലിംരാജിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
റോഡ് പണിക്കാവശ്യമായ ഭൂമി വിട്ടുനല്‍കാന്‍ ഉടമകള്‍ തയ്യാറാണ്. എന്നാല്‍ സാമ്ബത്തിക ഇടപാടുകളെ സംബന്ധിച്ചുളള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. രേഖയില്‍കൃഷി ഭൂമിയാണെന്നാണ് രേഖപ്പെടുത്തിയിട്ടുളളത്. ഭൂമി ഏറ്റെടുത്താലും ഇവിടെ മഴക്കുഴികളും മറ്റും നിര്‍മ്മിച്ച്‌ കൃഷി തുടരാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
പുനലൂര്‍-കാര്യറോഡിന് സമാന്തരമായി മൂന്ന് വര്‍ഷം മുമ്ബാണ് റെയില്‍വേ അടിപ്പാത നിര്‍മ്മിച്ചത്. എന്നാല്‍ അപ്രോച്ച്‌ റോഡ് പണിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിലുണ്ടായ കാലതാമസം കാരണം റോഡ് നിര്‍മ്മാണം അനിശ്ചിതമായി നീളുകയാണ്. ഇതില്‍ പ്രതിഷേധിച്ച്‌ പ്രദേശവാസികള്‍ കഴിഞ്ഞയാഴ്ച റെയില്‍വേ അടിപ്പാത സംരക്ഷണ സമിതി രൂപികരിച്ച്‌ പ്രക്ഷോഭത്തിന് രൂപം നല്‍കിയിരുന്നു. ഇതേക്കുറിച്ച്‌ കേരളകൗമുദി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
അടിപ്പാതയോട് ചേര്‍ന്നുളള പുനലൂര്‍-കാര്യറ റോഡ് വഴിയാണ് നിലവില്‍ വാഹനങ്ങള്‍ ടൗണിലേക്ക് പോകുന്നത്. അപ്രോച്ച്‌ റോഡ് പണി അനിശ്ചിതമായി നീളുന്നതിനാല്‍ റോഡില്‍ റെയില്‍വേ ലെവല്‍ക്രോസ് പുനഃസ്ഥാപിച്ചു. പുനലൂര്‍-ഇടമണ്‍ പാത വഴി ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചതോടെയാണ് ലെവല്‍ക്രോസ് പുനഃസ്ഥാപിച്ചത്. അടുത്തമാസം പുനലൂര്‍-ചെങ്കോട്ട റെയില്‍പാത കമ്മിഷന്‍ ചെയ്യുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോള്‍ പന്ത്രണ്ടിലധികം ട്രെയിനുകളാകും ഇതുവഴി കടന്ന് പോവുക.
ലെവല്‍ക്രോസ് തുടര്‍ച്ചയായി അടച്ചിടുന്നത് ടൗണില്‍ രൂക്ഷമായ ഗതാഗതകുരുക്കിന് കാരണമാകും. ഇത് കണക്കിലെടുത്താണ് അടിപ്പാത നിര്‍മ്മാണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച ഒപ്പ് ശേഖരണം നടത്തും. തുടര്‍ന്ന് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ. രാജു, റവന്യൂ മന്ത്രി, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് ഭീമഹര്‍ജി നല്‍കുമെന്ന് അടിപ്പാത സംരക്ഷണ സമിതി പ്രസിഡന്റ് എ.കെ. നസീര്‍, സെക്രട്ടറി വിത്സന്‍, കണ്‍വീനര്‍ ബി. അശോക് കുമാര്‍ എന്നിവര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.