*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

റിസോർട്ടിൽ മുറിയെടുത്ത യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടി ഉടമയുടെ മകനും ടാക്സി ഡ്രൈവറും അറസ്റ്റിൽ


തെന്മല: റിസോർട്ടിൽ മുറിയെടുത്ത യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉടമയുടെ മകനും ടാക്സി ഡ്രൈവറും അറസ്റ്റിൽ. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. റിസോർട്ട് ഉടമയുടെ മകൻ അജു ആന്റണി (28), ടാക്സി ഡ്രൈവർ പുനലൂർ മണിയാ‌ർ സ്വദേശി ഗോപാലകൃഷ്ണൻ (50) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു കൂട്ടുനിന്ന പത്തനാപുരം സ്വദേശിയായ പ്രദീപ് ഒളിവിലാണ്. പൊലീസ് പറഞ്ഞത്: മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്ന തമിഴ്നാട് ശങ്കരൻകോവിൽ സ്വദേശികളായ യുവാവും യുവതിയുമാണ് തട്ടിപ്പിന് ഇരയായത്. ഔദ്യോഗിക ആവശ്യത്തിനു കേരളത്തിൽ എത്തി മടങ്ങവെ രാത്രിയായതിനാൽ തെന്മല ഇക്കോടൂറിസം കേന്ദ്രത്തിനു സമീപത്തുള്ള റിസോർട്ടിൽ ടാക്സി ഡ്രൈവറുടെ സഹായത്തോടെ ഇരുവരും മുറിയെടുത്തു.
രാത്രി വൈകി അജുവും പ്രദീപും ഇവരുടെ മുറിയിൽ അതിക്രമിച്ചു കയറിയ ശേഷം ഇരുവരെയും ചേർത്തിരുത്തി ചിത്രമെടുത്തു. തുടർന്ന് യുവാവിന്റെ ഐ ഫോൺ വാങ്ങി വയ്ക്കുകയും യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഈ വിവരം പുറത്ത് അറിയിക്കാതിരിക്കണമെങ്കിൽ അഞ്ചു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉടൻതന്നെ ഇവർ വന്ന ടാക്സിയിൽ തിരിച്ചു തമിഴ്നാട്ടിലേക്കു പോയി. പുലർച്ചെ യുവാവ് രണ്ടര ലക്ഷം രൂപയുമായെത്തി അജുവിനു നൽകി. ബാക്കി രണ്ടര ലക്ഷം രൂപ ഒരാഴ്ചയ്ക്കകം എത്തിക്കാമെന്നും അറിയിച്ചു. ബാക്കി തുക ലഭിക്കാതെ വന്നതോടെ യുവാവിന്റെ ഫോണിൽ നിന്നു ലഭിച്ച നമ്പരുകളിലേക്ക് അജു വിളിച്ചു ഭീഷണി ആരംഭിച്ചു.
യുവാവിന്റെ ഭാര്യയുടെ നമ്പരിലേക്കും വിളിച്ചു. ശല്യം സഹിക്കാതെ വന്നതോടെ യുവാവ് ശങ്കരൻകോവിൽ പൊലീസിൽ പരാതി നൽകി. തുടർന്നു ശങ്കരൻകോവിൽ പൊലീസ് തെന്മലയിലെത്തി പൊലീസിന്റെ സഹായം തേടി. യുവാവിന്റെ പണം തിരികെ വാങ്ങി നൽകണമെന്ന ആവശ്യമാണ് തമിഴ്നാട് പൊലീസ് ഉന്നയിച്ചത്. തെന്മല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ‌സംഭവങ്ങൾ പുറത്തായത്. ടാക്സി ഡ്രൈവറാണ് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള തന്ത്രം മെനഞ്ഞത്. എന്നിട്ട് ഇതൊന്നും അറിയാത്ത മട്ടിൽ യുവാവിനോടും യുവതിയോടും പെരുമാറുകയും ചെയ്തു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി സമാന രീതിയിലുള്ള തട്ടിപ്പുകൾ ഇനിയും നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും. റൂറൽ എസ്പി ബി.അശോകൻ, ഡിവൈഎസ്പി ബി.കൃഷ്ണകുമാർ, തെന്മല എസ്.ഐ വി.എസ്.പ്രവീൺ, എ.എസ്.ഐമാരായ എം.എസ്.മനോജ്, രഘു, സീനിയർ സി.പി.ഒ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.