മുഴുവന്‍ ഹൈസ്കൂളുകളും ഈ വര്‍ഷം ഹൈടെക്


അഞ്ചല്‍: സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകളും ഈ വര്‍ഷം തന്നെ ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വയല എന്‍.വി.യു.പി സ്കൂളിന്റെ വാര്‍ഷികവും പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളുടെ ഭൗതിക സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുകയാണ് മുഖ്യ ലക്ഷ്യം. പഠന നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ വിജയിപ്പിക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മുല്ലക്കര രത്നാകരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാ ദേവിയും ഡോ. വയലാ വാസുദേവപിള്ള ക്ലാസ് ലൈബ്രറി ഉദ്ഘാടനം ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദും നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി ഷീല, പ്രൊഫ. ബി. ശിവാദാസന്‍പിള്ള, ബി. മുരളീധരന്‍പിളള, വയല ശശി, കലാ ജയരാജ്, പി. അശോക് കുമാര്‍, എ. ഷെമി, സാമുവേല്‍ കൊച്ചുകുഞ്ഞ്, വി.ടി. സിബി, എ.ഇ.ഒ പി. ദിലീപ്, എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.