പുനലൂര്‍: ആറ്റുകാല്‍ പൊങ്കാലയിടാന്‍ പാതയോരത്ത് നില്‍ക്കവെ സ്ക്കൂട്ടറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു. പുനലൂര്‍ വാളക്കോട് പനമണ്ണറ ആലുവിള വീട്ടില്‍ ഗീത (59)യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്.
രണ്ടിന് തിരുവനന്തപുരം കേശവദാസപുരത്ത് റോഡരികില്‍ മകള്‍ക്കൊപ്പം പൊങ്കാലയിടാന്‍ നില്‍ക്കവെ അമിത വേഗതയില്‍ എത്തിയ സ്കൂട്ടര്‍ ഗീതയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
സംസ്ക്കാരം ബുധനാഴ്ച വീട്ടുവളപ്പില്‍ ഭര്‍ത്താവ്: രമണന്. മക്കള്‍: ഗിരീഷ്, രജീഷ്, രജിത. മരുമക്കള്‍: റ്റീന, അനീഷ, സനല്‍കുമാര്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ