''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സു​ഗ​ത​ന്‍റെ മ​ര​ണത്തിന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സി.​പി​.ഐ ഏ​റ്റെ​ടു​ക്ക​ണം: എം.​ടി.​ര​മേ​ശ്


പുനലൂര്‍: പ്ര​വാ​സി​ സു​ഗ​ത​ന്‍ ‍ ജീ​വ​നൊ​ടു​ക്കി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സി.​പി​.ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ബി.​ജെ​.പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി.​ര​മേ​ശ് ആവശ്യപ്പെട്ടു .
ബി​.ജെ.​പി​യു​ടെ മ​ല​യോ​ര ജ​ന​പ​ക്ഷ യാ​ത്ര​യു​ടെ ആ​യൂ​രി​ലെ സ​മാ​പ​ന​യോ​ഗ​ം ഉ​ദ്ഘാ​ട​നം ചെയ്ത് പ്ര​സം​ഗിക്കുകയായിരുന്നു അദ്ദേഹം. സി.​പി.​ഐ നേ​താ​ക്ക​ള്‍ കു​ത്തി​യ ​കൊ​ടി​യെ​ടു​ക്കാ​ന്‍ ചോ​ദി​ച്ച പ​ണം കൊ​ടു​ക്കാ​നി​ല്ലാ​ത്ത​തി​നാ​ലാ​ണ് സു​ഗ​ത​ന് ജീ​വ​നൊ​ടു​ക്കേ​ണ്ടി വ​ന്ന​ത്.​ എ​ന്തി​നും ഏ​തി​നും ചു​വ​ന്ന കൊ​ടി കാ​ട്ടി ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്.​ പ്ര​വാ​സി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ വ​കു​പ്പ് മ​ന്ത്രി​മാ​ര്‍​ക്ക് ഇ​ര​ട്ട​ത്താ​പ്പാ​ണ്. ​ഹ​രി​യാ​ന​യി​ല്‍ ജു​നൈ​ദി​ന്‍റെ കു​ടും​ബ​ത്തി​നോ​ടും സു​ഗ​ത​ന്‍റെ കു​ടും​ബ​ത്തോ​ടും പി​ണ​റാ​യി​ക്ക് ര​ണ്ടു നീ​തി​യാ​ണ്.​ ഇ​ട​തു​മു​ന്ന​ണി​യു​ടെ ഒ​രു പ്ര​ധാ​ന​പാ​ര്‍​ട്ടി​യു​ടെ ധി​ക്കാ​ര​മാ​യ നി​ല​പാ​ടി​ലാ​ണ് സു​ഗ​ത​ന് ജീ​വ​നൊ​ടു​ക്കേ​ണ്ടി വ​ന്ന​തെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​രു​പ​ത്തി അ​ഞ്ച് വ​ര്‍​ഷ​ത്തി​ന്‍റെ അ​നു​ഭ​വ​ത്തി​ല്‍ ത്രി​പു​ര​യി​ലെ ജ​ന​ങ്ങ​ള്‍ മാ​ര്‍​ക്സി​സ്റ്റ് പാ​ര്‍​ട്ടി​യെ കൈയൊഴിഞ്ഞു. ത്രി​പു​ര​യി​ലേ​തി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ സി.​പി​.എ​മ്മി​നെ ജ​ന​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യും.​ ത്രി​പു​ര​യി​ല്‍ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​യ നേ​താ​വ് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലെ മു​ത​ലാ​ളി​മാ​രാ​യ നേ​താ​ക്ക​ള്‍ ആ​ണ് സി.​പി.​എ​മ്മി​നെ ന​യി​ക്കു​ന്ന​ത്. ​ഈ നാ​ട്ടി​ലെ പാ​വ​പ്പെ​ട്ട​വ​ന്‍റെ ജീ​വ​നെ​ടു​ക്കു​ന്ന ക​മ്മ്യൂ​ണി​സ്റ്റ് ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ അ​ണി​നി​ര​ക്കു​ന്ന പാ​ര്‍​ട്ടി ബി.​ജെ​.പി മാ​ത്ര​മാ​ണെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ യാ​ത്ര​യെ സ്വീ​ക​രി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ആ​യൂ​ര്‍ മു​ര​ളി അ​ധ്യക്ഷ​നാ​യി​രു​ന്നു . ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​ഗോ​പി​നാ​ഥ്, സം​സ്ഥാ​ന ഉ​പാ​ധ്യക്ഷ ബി.​രാ​ധാ​മ​ണി, സെ​ക്ര​ട്ട​റി ​രാ​ജി​ പ്ര​സാ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി വ​യ​ക്ക​ല്‍ സോ​മ​ന്‍, മാ​മ്പ​ഴ​ത്ത​റ സ​ലീം, ഉ​മേ​ഷ് ബാ​ബു, വി​ള​ക്കു​ടി ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.