''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സുഗതന്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്ന് മകന്‍ സുനില്‍

  • പാര്‍ട്ടിക്കാര്‍ അച്ഛനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി സംശയിക്കുന്നുവെന്ന് സുനില്‍ ആരോപിച്ചു.
  • ഇടത്തെ മുട്ടിന് താഴെ വലിയൊരു മുറിവുണ്ടായിരുന്നു. ഇത് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലോ മറ്റോ സൂചിപ്പിച്ചിരുന്നില്ല

പുനലൂര്‍: പുനലൂരില്‍ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ.ഐ.വൈ.എഫ് ,സി.പി.ഐ നേതാക്കള്‍ക്കെതിരേ കൂടുതല്‍ ആരോപണവുമായി സുഗതന്റെ മകനും ബന്ധുക്കളും. പാര്‍ട്ടിക്കാര്‍ അച്ഛനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി സംശയിക്കുന്നുവെന്ന് സുനില്‍ ആരോപിച്ചു.
ഇടത്തെ മുട്ടിന് താഴെ വലിയൊരു മുറിവുണ്ടായിരുന്നു. ഇത് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലോ മറ്റോ സൂചിപ്പിച്ചിരുന്നില്ല. ഈ മുറിവ് എങ്ങനെ സംഭവിച്ചുവെന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും സുനില്‍ ആവശ്യപ്പെട്ടു. കുടുംബത്തിന് സാമ്പത്തിക പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ മാനസിക ശാരീരിക പീഡനം മൂലമാണ് അച്ഛന്‍ മരിച്ചതെന്നും അപായപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നതായും സുനില്‍ ആരോപിച്ചു.
സുഗതന്റെ മരണം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലൊന്നും മുറിവിനെ സംബന്ധിച്ച് സൂചിപ്പിക്കാത്തതിനാല്‍ ഒന്നും അറിഞ്ഞില്ലെന്നും കഴിഞ്ഞ ദിവസം ഇന്‍ക്വസ്റ്റ് നടപടിയുടെ ഭാഗമായെടുത്ത ഫോട്ടോ സ്റ്റുഡിയോയില്‍ നിന്ന് വാങ്ങി കൊണ്ട് വന്നപ്പോള്‍ മാത്രമാണ് മുറിവ് ശ്രദ്ധയില്‍പ്പെട്ടതെന്നും സുനില്‍ ആരോപിച്ചു.
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയതിന് പിന്നാലെയാണ് ഗുരുതരമായ ആരോപണവുമായി കുടുംബവും രംഗത്തെത്തിയത്.
മുമ്പ് മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന സുഗതന്‍ നാട്ടിലെത്തിയ ശേഷം വര്‍ക്ക് ഷോപ്പ് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി വിളക്കുടി പഞ്ചായത്തിലെ ഇളമ്പലില്‍ സ്ഥലം കണ്ടെത്തുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. വയല്‍ ആയതിനാല്‍ നിര്‍മാണപ്രവര്‍ത്തനം അനുവദിക്കില്ലെന്നും ഇവര്‍ സുഗതന് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതില്‍ മനംനൊന്ത് സുഗതന്‍ തൂങ്ങിമരിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം.എസ് ഗിരീഷിനെ നേരത്തെ പോലീസ് ആത്മഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
അവിടുത്തെ തന്നെ മെമ്പര്‍ ആയ പഞ്ചായത്ത് പ്രസിഡന്റ് നേരത്തെ മുതല്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ സുഗതനില്‍ നിന്നും മറച്ചു വെച്ചതും ദുരൂഹതയാണ്.
വിളക്കുടി പഞ്ചായത്തില്‍ കാലങ്ങളായി നടക്കുന്ന നിലം നികത്തല്‍ ബന്ധപ്പെട്ടവര്‍ പണം വാങ്ങി ആണ് അനുവാദം നല്‍കുന്നത് എന്ന് പരസ്യമായ രഹസ്യമാണ്.പഞ്ചായത്തില്‍ നിലം നികത്തലുമായി നടന്നിട്ടുള്ള എല്ലാ ക്രമക്കേടുകളും അന്വേഷിക്കണം എന്ന ആവശ്യവും ഉയര്‍ന്നു കേള്‍ക്കുന്നു.ഇരട്ടത്താപ്പ് കാണിച്ച പഞ്ചായത്തിന്റെ നടപടികള്‍ ഏറെ ദുരൂഹത ഉളവാക്കുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.