''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രവാസി സുഗതന്റെ ആത്മഹത്യ: പഞ്ചായത്ത് പ്രസിഡന്റിനെ വീണ്ടും ചോദ്യം ചെയ്യും


പത്തനാപുരം: ഇളമ്പലില്‍ പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വിജയനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. സുഗതന്‍ വര്‍ക്ക് ഷോപ്പ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ബന്ധുക്കളുടെ ആരോപണം സ്ഥിരീകരിക്കാനായില്ല. ഇതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് റൂറല്‍ എസ്.പി ബി.അശോകന്‍ പറഞ്ഞു. പ്രസിഡന്റിന്റെ വാക്കാലുള്ള ഉറപ്പിലാണ് സുഗതന്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിച്ചത്. ഉദ്ഘാടന വേളയില്‍ പഞ്ചായത്ത് അനുമതി നല്‍കാമെന്നാണ് ഉറപ്പ് നല്‍കിയിരുന്നതെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച അറിവുണ്ടായിരുന്നതായുമാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്.
വിജയന്‍റെ ബിനാമി ഇടപാടുകളും നിലംനികത്തല്‍ സംബന്ധമായി മറ്റ് പലരുടെയും കയ്യില്‍ നിന്നും പണം വാങ്ങി നിലം നികത്തലിന് ഒത്താശ ചെയ്തിട്ടുള്ളതും,കടബാധ്യതയാല്‍  നിസ്സഹായരായ ചിലരുടെ കയ്യില്‍ നിന്നും തുച്ഛമായ വിലക്ക് ഭീഷണിപ്പെടുത്തി വസ്തുക്കള്‍ എഴുതി വാങ്ങിയിട്ടുണ്ട് എന്നുള്ളതും, പ്രവാസി മരിച്ച സംഭവത്തില്‍ അവിടുത്തെ ഗ്രാമപഞ്ചയത്ത് മെമ്പര്‍ കൂടി ആയ വിജയന് ഈ വസ്തുവിലുള്ള തര്‍ക്കംനം അറിയാമായിരുന്നു എങ്കിലും അത് പ്രവാസി സുഗതനെ ബോധ്യപ്പെടുത്താതെ ഇരുന്നതും ദുരൂഹതയാണ് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നിലം നികത്തിയ സ്ഥലത്ത് പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ വര്‍ക്ക്ഷോപ്പ് നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് എ.ഐ.വൈ.എഫ് രംഗത്തെത്തി കൊടിനാട്ടിയത്. ഇതോടെ സുഗതന്‍ പഞ്ചായത്ത് പ്രസിഡന്റിനെ സമീപിച്ചെങ്കിലും അദ്ദേഹം കൈയൊഴിയുകയായിരുന്നുവെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ചെലവിട്ട് നാട്ടില്‍ ബിസിനസ് തുടങ്ങാന്‍ പുറപ്പെട്ട സുഗതന്‍ ഇത് നടക്കില്ലെന്ന് വ്യക്തമായതോടെയാണ് ആത്മഹത്യ ചെയ്തത്.
കേസില്‍ എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂര്‍ കിഴക്കതില്‍ വീട്ടില്‍ എം.എസ്.ഗിരീഷ് (31), സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗം ഇളമ്പല്‍ ചീവോട് പാലോട്ട് മേലതില്‍ ഇമേഷ് (34), ചീവോട് സതീഷ് ഭവനില്‍ സതീഷ് (32) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. മൂന്നുപേരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഇന്നലെ പുനലൂര്‍ കോടതിയെ സമീപിച്ചു. അപേക്ഷ ഇന്നത്തേക്ക് മാറ്റി. അതേ സമയം റിമാന്‍ഡിലുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. സുഗതന്‍ നിലം നികത്തിയ സ്ഥലത്ത് ഷെഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടെന്ന ആരോപണവും അന്വേഷിച്ചുവരികയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.