''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്ര​വാ​സി തൂ​ങ്ങി​ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ യ​ഥാ​ര്‍​ത്ഥ കാ​ര​ണ​ക്കാ​ര​ല്ല അ​റ​സ്റ്റി​ലാ​യ​തെ​ന്ന് സു​ഗ​ത​ന്‍റെ മ​ക​ന്‍


പ​ത്ത​നാ​പു​രം:ഇ​ളമ്പ​ലി​ല്‍​ വ​ര്‍​ക്ക്ഷോപ്പ് നി​ര്‍മ്മി​ക്കു​ന്ന​തി​നെ​തി​രെ എ.​ഐ.​വൈ​.എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​കു​ത്തി​യ​തി​ല്‍ മ​നം​നൊ​ന്ത് സുഗതന്‍ എന്ന പ്ര​വാ​സി തൂ​ങ്ങി​ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ യ​ഥാ​ര്‍​ത്ഥ കാ​ര​ണ​ക്കാ​ര​ല്ല അ​റ​സ്റ്റി​ലാ​യ​തെ​ന്ന് സു​ഗ​ത​ന്‍റെ മ​ക​ന്‍ സു​ജി​ത് പറഞ്ഞു. യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇപ്പോള്‍ ന​ട​ക്കു​ന്ന​ത്.​ ഭ​ര​ണ​സ്വാ​ധീനം ഉ​പ​യോ​ഗി​ച്ചാണ് പ്രതികളെ രക്ഷിക്കാന്‍ നീക്കം നടത്തുന്നതെന്നും മകന്‍ ആരോപിച്ചു.
അ​ച്ഛ​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ടാ​ന്‍ ഏ​ത​റ്റം വ​രെ​യും പോ​കും.​ ആ​ത്മ​ഹ​ത്യ ചെ​യ്ത ഭൂ​മി​യി​ല്‍​ ത​ന്നെ വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാണം ന​ട​ത്താ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ത് അ​ച്ഛ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നെ​ന്നും സു​ജി​ത് പ​റ​ഞ്ഞു.​
പുനലൂര്‍ എം.എല്‍.എ കൂടിയായ മന്ത്രി കെ.രാജു അച്ഛന്‍ മരിച്ചിട്ടും വളരെ ലാഘവത്തോടെ ആണ് കാര്യങ്ങളെ സമീപിച്ചത് ഞങ്ങളുടെ അച്ഛന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് നീതി കിട്ടണം അതിന് ഏതറ്റവും വരെ ഞങ്ങള്‍ പോകും.എന്റെ അച്ഛന്റെ പണം എല്ലാം ഈ രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ പിടിച്ചു പറിച്ചു.സുഗതന്റെ മകന്‍ സുനില്‍ പറഞ്ഞു.
അ​തേ​സ​മ​യം പ്ര​വാ​സി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി. ​കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്ത​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും.​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട കൂ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ടെ പ​ങ്ക് ക​ണ്ടെ​ത്തു​ന്ന​തി​ന് ചോ​ദ്യം ചെ​യ്യാ​നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ​പ്ര​തി​ക​ളു​ടെ​യും സു​ഗ​തന്‍റെയും ഫോ​ണ്‍​ രേ​ഖ​ക​ള്‍ സൈ​ബ​ര്‍ സെ​ല്ലിന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
കേസില്‍ എ​ഐ​വൈ​എ​ഫ് കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​ള​ക്കു​ടി മ​ണ്ണൂ​ര്‍​കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ എം.​എ​സ് ഗി​രീ​ഷ്(31), സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും, എ​ഐ​വൈ​എ​ഫ് നേ​താ​വു​മാ​യ ഇ​ള​മ്ബ​ല്‍ ചീ​വോ​ട് പാ​ലോ​ട്ട്മേ​ലേ​തി​ല്‍ ഇ​മേ​ഷ് (34), ചീ​വോ​ട് സ​തീ​ഷ് ഭ​വ​നി​ല്‍ സ​തീ​ഷ് (32) എ​ന്നിവരാണ് അറസ്റ്റിലായി റിമാന്‍ഡിലുള്ളത്. ബുധനാഴ്ച പു​ല​ര്‍​ച്ചെ പ​ത്ത​നാ​പു​രം സി.​ഐ എം. അ​ന്‍​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഗി​രീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.​ ഇ​മേ​ഷും,സ​തീ​ഷും പു​ന​ലൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
വ​ര്‍​ക്ഷോപ്പ് നി​ര്‍മ​ക്കാ​നു​ദ്ദേ​ശി​ച്ച സ്ഥ​ല​ത്ത് കൊ​ടി​കു​ത്തി​യ​ത് ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ​ത്തോ​ളം സി​പി​ഐ-എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണയ്​ക്കാ​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ കീ​ഴ​ട​ങ്ങാ​ന്‍ സാ​ധ്യ​ത​യു​ള​ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ പ​തി​നാ​ല് ദി​വ​സ​ത്തേ​ക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.