
പത്തനാപുരം: പ്രവാസി സംരംഭകനായ സുഗതന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ കുന്നിക്കോട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകരുമായി പുളിമുക്കില് നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കൊടികുത്തിയ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ഭൂമാഫിയയെ സഹായിക്കാന്‍ വേണ്ടിയാണെന്നും സുഗതന് വിഷയത്തില്‍ മുഖ്യമന്ത്രി വിധി നിര്‍ണയിക്കേണ്ട ആവശ്യമില്ലെന്നും അനിരുദ്ധന് പറഞ്ഞു. മുഖ്യമന്ത്രി കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ്. നിയമനിഷേധത്തിന് എതിരെയാണ് എ.ഐ.വൈ.എഫ് കൊടികുത്തിയത്. ആരുപറഞ്ഞാലും ഇനിയും ഇത് തുടരും. സുഗതനെതിരെയല്ല എ.ഐ.വൈ.എഫ് സമരം ചെയ്തത്. സുഗതന്റെ മരണം പ്രത്യേക ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സജിലാല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗങ്ങളായ പി.എസ്. സുപാല്‍, എസ്.വേണുഗോപാല്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവന് ലാലി, പ്രസിഡന്റ് വിനോദ്, മണ്ഡലം സെക്രട്ടറി മഹേഷ്, വൈശാഖ് സി. ദാസ്, പ്രവീണ്‍കുമാര്‍,അജ്മല്‍.ജെ കരുവ എന്നിവര്‍ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ