
ആര്യങ്കാവ് : ഡ്രൈവർക്കു നിസാര പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് ആര്യങ്കാവ് ആറേക്കറിലായിരുന്നു അപകടം. തലപ്പാറ കൂപ്പിൽ നിന്നു യൂക്കാലി തടിയുമായി വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്കു പോകുകയായിരുന്നു ലോറി. അപകടസമയത്തു ലോറിയിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. സാധാരണ കൂപ്പിൽ നിന്നു വരുന്ന ലോറിയിൽ ധാരാളം തൊഴിലാളികൾ ഉണ്ടാകുമായിരുന്നു. എന്നാൽ അപകടദിവസം തൊഴിലാളികൾ മറ്റൊരു വാഹനത്തിൽ കയറിവന്നതിനാൽ വൻദുരന്തം വഴിമാറി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ