''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തടിലോറി കയറ്റം കയറുമ്പോള്‍ മുന്‍വശം ഉയര്‍ന്നു നിയന്ത്രണം വിട്ടു പുറകോട്ടു ഉരുണ്ടു ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്


പത്തനാപുരം: രാത്രി ഏകദേശം എട്ടു മണി മണക്കാട്ടുപുഴ ജംക്‌ഷനിൽ നിന്നു പത്തനാപുരത്തേക്കുള്ള റോഡിലെ കയറ്റം. തടി കയറ്റിവന്ന ലോറി ആദ്യ കയറ്റം കയറി അടുത്ത ഗിയർ ഇടുന്നതിനു ശ്രമിക്കുമ്പോഴേക്കും നിയന്ത്രണംവിട്ടു മുൻവശം ഉയർന്നുപൊങ്ങുകയും അതേ രീതിയിൽ പിന്നോട്ട് ഉരുളുകയും ചെയ്തു. ഈ സമയം പിന്നാലെയെത്തിയ ബൈക്കു യാത്രികരെ രക്ഷിക്കുന്നതിനായി ഡ്രൈവർ ലോറി വെട്ടിച്ചുമാറ്റി. ബൈക്കു യാത്രികർ രക്ഷപ്പെട്ടെങ്കിലും ലോറി തെന്നി മാറിയതു സമീപത്തെ വീടിനു വശത്തേക്കാണ്. കുട്ടികളടക്കം ഉണ്ടായിരുന്ന വീടിനു സമീപത്തേക്കു ലോറി ഉരുണ്ടുനീങ്ങുന്നതു കണ്ടുനിന്നവർ ബഹളം വച്ചു.
ഭാഗ്യം അതേ പറയാനുള്ളൂ വീട്ടുകാർക്ക്. ഉരുണ്ടിറങ്ങിയ ലോറി വീടിനു വശത്തെ ടെലിഫോൺ പോസ്റ്റിൽ ഇടിക്കുകയും ടയറുകൾ വീട്ടുമുറ്റത്തേക്കു ഇറങ്ങിയും നിന്നു. മുൻവശം ഉയർന്നു തന്നെയാണു ലോറി നിന്നത്. റോഡിനു കുറുകെ മുൻവശം ഉയർന്ന് ഏതു സമയവും അപകടസാധ്യതയുമായി നിന്ന ലോറി താഴ്ത്തുന്നതിനു മണിക്കൂറുകൾ വേണ്ടിവന്നു. അഗ്നിശമനസേനയും നാട്ടുകാരും ചേർന്നു മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ അർധരാത്രി 12.30നു ലോറി ഉയർത്തി മാറ്റി. ലോഡിന്റെ കെട്ടുകയർ പൊട്ടുകയോ, ഉരുണ്ടു നീങ്ങിയതിന്റെ വേഗം വർധിക്കുകയോ ചെയ്തിരുന്നെങ്കിൽ അപകടം പ്രവചനാതീതമാകുമായിരുന്നു. നൂറുകണക്കിനാളുകളാണു സംഭവസ്ഥലത്തു തടിച്ചു കൂടിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.