
പത്തനാപുരം: ടൗണ്‍ മുസ്ലീം പള്ളിയ്ക്ക് പുറക് വശത്തെ പുരയിടത്തില്‍ തീപിടിത്തം. ഏക്കറുകണക്കിന് ഭൂമി കത്തിനശിച്ചു. പത്തനാപുരം ടൗണ്‍ മുസ്ലീം പള്ളിയ്ക്ക് പുറക് വശത്ത് ജനതാ ജംഗ്ഷന് പഞ്ചായത്ത് ഓഫീസ് റോഡില്‍ സ്വകാര്യ ഓഡിറ്റോറിയത്തിന് മുന്‍വശത്തുള്ള പുരയിടവും റബര്തോട്ടവുമാണ് കത്തി നശിച്ചത്.സമീപത്തുള്ള വ്യാപാരിയുടെ സജീവമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് തീ പടര്‍ന്നത്.
റോഡ് വശത്തോട് ചേര്‍ന്ന് തരിശ് ഭൂമിയിലുണ്ടായിരുന്ന തോട്ടപ്പയറിനാണ് ആദ്യം തീപിടിച്ചത്. ആളിക്കത്തിയ തീ സമീപത്തുള്ള റബര്‍ തോട്ടത്തിലേക്കും പടര്‍ന്നു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം പ്രദേശവാസികള്‍ നടത്തിയെങ്കിലും ഫലവത്തായില്ല.വിവരമറിയിച്ചതിനെ തുടര്‍ന്ന് ആവണീശ്വരം നെടുവന്നൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സമീപത്തുള്ള വീടുകളിലേക്ക് തീ പടരാതിരുന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്. നാട്ടുകാരും തീയണയ്ക്കുന്നതിന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ സഹായിക്കാനുണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ