''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മല അണക്കെട്ടില്‍ ജനുവരിയില്‍ ആരംഭിച്ച മണല്‍-എക്കല്‍ സര്‍വേ ഈയാഴ്ച പൂര്‍ത്തിയാകും


പുനലൂര്‍ : തെന്മല അണക്കെട്ടില്‍ ജനുവരിയില്‍ ആരംഭിച്ച മണല്‍-എക്കല്‍ സര്‍വേ ഈയാഴ്ച പൂര്‍ത്തിയാകും. ഇനി 30 ശതമാനംകൂടി മാത്രമേ പൂര്‍ത്തിയാക്കാനുള്ളൂ. ശക്തമായ കാറ്റില്ലാത്ത സ്ഥിതി തുടര്‍ന്നാല്‍ ഈയാഴ്ചകൊണ്ടുതന്നെ പൂര്‍ണമാക്കാമെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്ന, പീച്ചിയിലെ കേരള എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ഷിനി പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം സര്‍വേ ആരംഭിച്ചെങ്കിലും രണ്ടുതവണ നിര്‍ത്തിവെച്ചിരുന്നു. അണക്കെട്ടിലെ ശക്തമായ കാറ്റിനെത്തുടര്‍ന്നായിരുന്നു ഇത്. രണ്ടാമതും നിര്‍ത്തിവെച്ചശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സര്‍വേ പുനരാരംഭിച്ചത്. അണക്കെട്ടിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിട്ടുള്ള എക്കലിന്റെയും മണലിന്റെയും അളവ് തിട്ടപ്പെടുത്തുന്നതിനുവേണ്ടിയാണ് സര്‍വേ. അണക്കെട്ടിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനു മുന്നോടിയായാണ് ഇത്. ജലവിഭവ വകുപ്പിന്റെ പീച്ചിയിലെ കേരള എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള വിദഗ്ധസംഘമാണ് സര്‍വേ നടത്തുന്നത്.
ബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ്. വഴി സ്ഥാനവും ഇക്കോസൗണ്ട് സംവിധാനം ഉപയോഗിച്ച്‌ ആഴവും തിട്ടപ്പെടുത്തുകയാണ് സര്‍വേയിലെ പ്രധാന ജോലി. തുടര്‍ന്ന് വെള്ളത്തിന്റെ അളവും എക്കലിന്റെ അളവും പരിശോധിക്കും. ഏതു ഭാഗത്താണ് എക്കലിന്റെ അളവ് കൂടുതല്‍ എന്നതും അതിന്റെ ആഴവും നിര്‍ണയിക്കും. കൂടാതെ ഏതുതരത്തിലുള്ള എക്കലും മണലും ആണെന്നും നിര്‍ണയിക്കും. മൂന്നുമുതല്‍ നാലുവരെ നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ബോട്ട് ചലിപ്പിച്ചാണ് സര്‍വേ നടത്തുത്. ഒരുദിവസം ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലേ സര്‍വേ നടത്തൂ.
നിലവില്‍ അണക്കെട്ടില്‍ 113.38 മീറ്റര്‍ വെള്ളമുണ്ട്. 115.82 മീറ്ററാണ് പൂര്‍ണ സംഭരണശേഷി. സര്‍വേ നടക്കുന്നതിനാല്‍ ഏതാനും മാസങ്ങളായി അണക്കെട്ടില്‍ പരമാവധി വെള്ളം സംഭരിച്ചിരിക്കുകയാണ്. ഇതിനായി വൈദ്യുതി ഉത്പാദനം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
ആദ്യമായാണ് തെന്മല പരപ്പാര്‍ അണക്കെട്ടില്‍ മണല്‍-എക്കല്‍ സര്‍വേ നടത്തുന്നത്. സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ ജലസേചന പദ്ധതികളിലൊന്നായ കല്ലട ജലസേചന പദ്ധതി(കെ.ഐ.പി.)യുടെ ഭാഗമായ അണക്കെട്ടാണിത്. അടിത്തട്ടില്‍ എക്കലും മണലും കുന്നുകൂടിയതിനാല്‍ അണക്കെട്ടിന്റെ സംഭരണശേഷി കുറഞ്ഞതാണ് സര്‍വേ നടത്തുന്നതിന് മുഖ്യകാരണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.