''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം - ചെങ്കോട്ട പാതയില്‍ ഇന്ന് തീവണ്ടി വീണ്ടും കൂകിപ്പായും


പുനലൂര്‍: ഗേജ് മാറ്റത്തിനായി എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍വീസ് നിറുത്തിവച്ച കൊല്ലം- ചെങ്കോട്ട പാതയിലൂടെ നിറയെ യാത്രക്കാരുമായി ഇന്ന് ട്രെയിന്‍ ഓടും. 2010 സെപ്തംബര്‍ 21നാണ് കൊല്ലം- ചെങ്കോട്ട പാതയിലൂടെ അവസാന മീറ്റര്‍ഗേജ് ട്രെയിന്‍ ഓടിയത്.
തമിഴ്നാട്ടിലെ താമ്ബരത്ത് നിന്ന് ഇന്നലെ പുറപ്പെട്ട കൊല്ലം- താമ്ബരം സ്പെഷ്യല്‍ ട്രെയിന്‍ പുതിയ പാതയിലൂടെ സഞ്ചരിച്ച്‌ ഇന്ന് രാവിലെ 10.30ഓടെ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തും. സ്പെഷ്യല്‍ ട്രെയിനിന് കൊല്ലത്തും പിന്നീട് താമ്ബരത്തേക്ക് മടങ്ങുന്ന വഴിയില്‍ ചെങ്കോട്ട വരെയുള്ള മറ്റ് സ്റ്റേഷനുകളിലും സ്വീകരണം നല്‍കും. ഇന്ന് സര്‍വീസ് നടത്തുന്നുവെങ്കിലും പാതയുടെ ഔദ്യോഗിക കമ്മിഷനിംഗ് ഏപ്രില്‍ പകുതിയോടെയേ ഉണ്ടാകുകയുള്ളു. ഇതിന് ശേഷമേ പാതയിലൂ‌ടെ സ്ഥിരം സര്‍വീസ് ആരംഭിക്കുകയുള്ളു. ആദ്യഘട്ടമായി 3 ട്രെയിനുകളെങ്കിലും അനുവദിക്കുമെന്നാണ് പ്രതീക്ഷ.
600 കോടി രൂപ ചെലവഴിച്ച്‌ നവീകരിച്ച പാതയില്‍ അഞ്ച് തുരങ്കങ്ങള്‍, 15 പാലങ്ങള്‍, 13 കണ്ണറ പാലങ്ങള്‍ എന്നിവയുണ്ട്. പാതയുടെ വശങ്ങളില്‍ താമസിച്ചിരുന്നവരെ ഒഴിപ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് 80 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായത്.
1900 ത്തിലാണ് കൊല്ലം - ചെങ്കോട്ട മീറ്റര്‍ ഗേജ് പാതയുടെ നിര്‍മ്മാണം തുടങ്ങിയത്. 1902ല്‍ പൂര്‍ത്തിയായി. ഇതേ വര്‍ഷം തന്നെ കൊല്ലത്ത് നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യത്തെ ചരക്ക് തീവണ്ടി ഓടി. ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിച്ച്‌ കൂകിപ്പാഞ്ഞ തീവണ്ടിയെ അന്ന് പാത വക്കത്തുണ്ടായിരുന്നവര്‍ ഭീതിയോടെയാണ് നോക്കി നിന്നത്. 1904 ജൂണ്‍ ഒന്നിന് ഇതുവഴി സ്ഥിരം സര്‍വീസ് ആരംഭിച്ചെങ്കിലും ഇതേവര്‍ഷം 1904 നവംബര്‍ 26 നായിരുന്നു പാതയുടെ ഔദ്യോഗിക ഉദ്ഘാടനം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.