''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരില്‍ യു.ഡി.എഫ് രാപ്പകല്‍ സമരം എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു


പുനലൂർ:വൻകിട കോർപ്പറേറ്റുകൾക്കും അതിസമ്പന്നൻമാർക്കുമാണ് മോഡി ഭരണത്തിൽ അച്ചാദിൻ ആസ്വദിക്കാൻ ആയത് എന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പുനലൂരില്‍ പറഞ്ഞു. പുനലൂർ കെ.എസ്.ആര്‍.ടി.സി മൈതാനിയിൽ യു.ഡി.എഫ് നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നടുക്കിയ 20,000 കോടി  രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയത് നീരജ് മോഡി ഭരണത്തിൽ അനായാസമായി വിദേശത്തെത്തി സുഖജീവിതം നയിക്കുന്നത് ബി.ജെ.പിക്ക് നാണക്കേടാണെന്ന് പ്രേമചന്ദ്രൻ പരിഹസിച്ചു.യു.ഡി.എഫ് ചെയർമാൻ കരിക്കത്തിൽ പ്രസേനൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കൊലപാതക രാഷ്ട്രീയത്തിന്റെ മണ്ണായി മാറിയ കേരളത്തില്‍ പച്ചക്കറി കൊത്തി അരിയുന്നതു പോലെ ഷുഹൈബിനെയും,സഫീറിനെയും പോലുള്ള യുവാക്കൾ പോലും കൊലക്കത്തിക്ക് ഇരയായത് ഹൃദയഭേദകം ആണെന്ന് പ്രേമചന്ദ്രൻ തുടർന്നു പറഞ്ഞു. കണ്ണൂരിലെ കൊലവിളി രാഷ്ട്രീയത്തിലെ നായകനായ പി. ജയരാജനെ നന്മയുടെ പൂമരം എന്ന വാഴ്ത്തിപ്പാടിയ ആകാശ് തില്ലങ്കേരി സി.പി.എം അറിയാതെ ഷുഹൈബിനെ നികൃഷ്ടമായി കൊല്ലാമോ എന്ന് സി.പി.എം വ്യക്തമാക്കണം. 
40 വർഷം പ്രവാസജീവിതം നയിച്ച പുനലൂര്‍ക്കാരനായ സുഗതന്റെ ആത്മഹത്യ സ്വന്തം കൊടിനാട്ടി പണം നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നിരിക്കെ സ്വന്തം നാട്ടുകാരന്റെ ആത്മഹത്യ സംബന്ധിച്ച സ്ഥലം എം.എൽ.എയും മന്ത്രിയുമായ അഡ്വക്കേറ്റ് കെ രാജു മിണ്ടാത്തതെന്തെന്ന് പ്രേമചന്ദ്രൻ ആരാഞ്ഞു. തൊഴിലാളിവർഗ്ഗ സർക്കാർ ഭരിക്കുന്ന കേരളത്തിൽ നിലവിലുള്ള 800 കശുവണ്ടി ഫാക്ടറികളിൽ പ്രവർത്തിക്കുന്നത് 50 എണ്ണം മാത്രമാണ് ലക്ഷക്കണക്കിന് കശുവണ്ടി തൊഴിലാളികൾ പട്ടിണിയിലാണെന്ന് എം.കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാണിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, പുനലൂർ മധു എക്സ് എം.എല്‍.എ, എസ് താജുദ്ദീൻ, അഡ്വ:അഞ്ചല്‍ സോമന്‍,സി മോഹനൻപിള്ള, സി ബാലചന്ദ്രൻ,ഏറം ജലാലുദീൻ, സൈമൺ അലക്സ്, നെല്‍സന്‍ സെബാസ്റ്റ്യൻ, ഏരൂർ സുഭാഷ്‌, എബ്രഹാം ജോർജ്, സഞ്ചു ബുഖാരി, കെ ശശിധരൻ, ബി വർഗീസ്, റോയി ഉമ്മൻ,എ.എ ബഷീര്‍,അഡ്വ: പി.ജെറോം,കെ.എ കലാം, എം.എം. ജലീല്‍,അടൂര്‍ എന്‍ ജയപ്രസാദ്, രാജേന്ദ്രൻനായർ,എം ഗീതാകുമാരി എന്നിവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.