''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴ വനശ്രീ കേന്ദ്രത്തില്‍നിന്ന് മണല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവായി


കുളത്തൂപ്പുഴ: വനംവകുപ്പ് വക കുളത്തൂപ്പുഴ വനശ്രീ കേന്ദ്രത്തില്‍ നിന്ന് മണല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവായി. സാധാരണക്കാര്‍ക്ക് ന്യായ വിലയ്ക്ക് മണല്‍ നല്‍കുന്നതിനായി തുടങ്ങിയ വനശ്രീ കേന്ദ്രത്തില്‍ നിന്ന് ഭവന നിര്‍മാണത്തിന് കാത്തിരുന്നവര്‍ക്ക് ഇനി മണല്‍ ലഭിക്കും.
തുടക്കത്തില്‍ കടവുകളില്‍ നിന്ന് ആറ്റുമണല്‍ ശേഖരിച്ച്‌ വനശ്രീ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ വിതരണം ചെയ്യാന്‍ വനംവകുപ്പിന് കഴിഞ്ഞില്ല. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് ധനകാര്യവകുപ്പിന്റെ അനുമതിയായത്. ഇതോടെയാണ് മണല്‍ വിതരണത്തിന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.
ഉത്തരവുപ്രകാരം മണല്‍ വിതരണത്തിനുള്ള നടപടി കുളത്തൂപ്പുഴ വനശ്രീ കേന്ദത്തില്‍ ആരംഭിച്ചു. ഭവനനിര്‍മാണം, പുനരുദ്ധാരണം എന്നിവയ്ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് അനുമതി ലഭിച്ചവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി വെബ്‌സൈറ്റ് വനംവകുപ്പ് പുറത്തിറക്കും ഇതു വഴിയാണ് അപേക്ഷിക്കേണ്ടത്.
വിട് നിര്‍മ്മാണസ്ഥലം, അപേക്ഷകര്‍ എ.പി.എല്‍., ബി.പി.എല്‍. എന്നിവയില്‍ ഏതില്‍ ഉള്‍പ്പെടും തുടങ്ങിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് വനശ്രീ കേന്ദ്രത്തില്‍ നേരിട്ടെത്തി പണമടച്ച്‌ മണല്‍ കൈപ്പറ്റാമെന്ന് ഉത്തരവിലുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.