''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആശുപത്രിയില്‍ ജീവനക്കാര​​ന്‍ വിരലൊടിച്ച രോഗിയെ ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു വാസുവിന്‍റെ തുടര്‍ചികിത്സക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും


അഞ്ചല്‍/തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാര​​ന്‍റെ ആക്രമണത്തില്‍ കൈ വിരലുകള്‍ ഒടിയുകയും അസഭ്യവര്‍ഷം നേരിടുകയും ചെയ്ത അഞ്ചല്‍ ഇളവറാംകുഴി ചരുവിള പുത്തന്‍വീട്ടില്‍ വാസുവിനെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ സന്ദര്‍ശിച്ചു. കൊല്ലം ചണ്ണപ്പേട്ട ആനക്കുളത്തെ വീട്ടില്‍ നേരിട്ടെത്തിയാണ് വാസുവിനോട് വിവരങ്ങള്‍ ആരാഞ്ഞത്. വാസുവിന്‍റെ തുടര്‍ചികിത്സക്കുള്ള ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.
രോഗിയോട് ക്രൂരത കാട്ടിയ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായി സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിെല നഴ്സുമാരുടെയും നഴ്സിങ് അസിസ്റ്റന്‍റ്മാരുടെയും അറ്റന്‍ഡര്‍മാരുടെയും അടിയന്തര യോഗം ആരോഗ്യ മന്ത്രി ഉച്ചക്ക് മൂന്നരക്ക് യോഗം വിളിച്ചിട്ടുണ്ട്.
തെങ്ങില്‍നിന്ന്​ വീണതിനെ തുടര്‍ന്ന് കാലൊടിഞ്ഞ്​ തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വാസുവിന്​ നേരെയാണ് നഴ്സിങ്​ അസിസ്റ്റന്‍റെ മനുഷ്യത്വരഹിതമായ നടപടിയുണ്ടായത്. ഏതാനും ദിവസം മുമ്ബ്​ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പതിനഞ്ചാം വാര്‍ഡില്‍ നടന്ന സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ നഴ്സിങ്​ അസിസ്​റ്റന്‍റ്​ ആര്‍. സുനില്‍കുമാറിനെ മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യാഴാഴ്​ച സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇൗ മാസം 19നാണ്​ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. 23ന് ഡിസ്ചാര്‍ജ്​ ചെയ്തു. ചണ്ണപ്പേട്ട ആനക്കുളത്തെ ബന്ധുവീട്ടില്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. സുനില്‍കുമാര്‍ ഇദ്ദേഹത്തെ അസഭ്യം വിളിക്കുന്നതും ഇടത്തെ കൈവിരലുകള്‍ ഞെരിക്കുന്നതും കൈ പിടിച്ച്‌ തിരിക്കുന്നതും തല്ലാന്‍ കൈയോങ്ങുന്നതുമായ ദൃശ്യങ്ങളാണ് വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവദിവസം പതിനഞ്ചാം വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയോ കൂട്ടിരിപ്പുകാരനോ രഹസ്യമായി പകര്‍ത്തിയതാണ്​ ഇൗ ദൃശ്യങ്ങള്‍.
വീഡിയോ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.