''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിളക്കുടി പഞ്ചായത്തിൽ പ്രധാന തീരുമാനങ്ങളെടുക്കുന്നതിന് ഇനി സി.പി.എം ഏരിയ കമ്മിറ്റിയുടെ അനുമതി നിർബന്ധം


പത്തനാപുരം: വിവാദങ്ങളിൽപ്പെട്ട് ഉലയുന്ന വിളക്കുടി പഞ്ചായത്തിൽ പ്രധാന തീരുമാനങ്ങളെടുക്കുന്നതിന്  ഇനി സി.പി.എം ഏരിയ കമ്മിറ്റിയുടെ അനുമതി നിർബന്ധം. എൽ.ഡി.എഫാണു ഭരിക്കുന്നതെങ്കിലും സി.പി.എമ്മും – സി.പി.ഐയും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന പഞ്ചായത്തിൽ സുഗതന്റെ ആത്മഹത്യയാണു ഭരണസമിതിയെ പിടിച്ചു കുലുക്കിയ ഒടുവിലത്തെ സംഭവം.
വയൽനികത്തിയ ഭൂമിയിൽ വർക്ക് ഷോപ്പിനായി സ്ഥാപിച്ച താൽക്കാലിക ഷെഡ്‌ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കൊടികുത്തുകയും സംഭവത്തിൽ മനം നൊന്ത് പ്രവാസിയായ സുഗതൻ ആത്മഹത്യ ചെയ്യുകയുമായിരുന്നു. സി.പി.ഐ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടിനെതിരെയാണു സി.പി.എം സമീപനം.
താൽക്കാലിക ഷെഡ് നിർമിച്ച സ്ഥലത്തു നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് നൽകണമെന്നു സി.പി.എമ്മും പറ്റില്ലെന്നു സി.പി.ഐയും പരസ്യ നിലപാടുമെടുത്തു. മുഖ്യമന്ത്രി അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടതോടെ പുതിയ രാഷ്ട്രീയമാനമാണു സംഭവത്തിനു ലഭിച്ചത്.

പഞ്ചായത്തു ഭരണസമിതി തൊടുന്നതെല്ലാം വിവാദത്തിലേക്കു നീങ്ങുകയാണെന്ന ഏരിയ കമ്മിറ്റി വിമർശനം കണക്കിലെടുത്താണു പുതിയ തീരുമാനം. കുന്നിക്കോട് കേന്ദ്രീകരിച്ചു രൂപീകരിച്ച ഏരിയ കമ്മിറ്റിക്കു കീഴിൽ വിളക്കുടിയിൽ മാത്രമാണു സി.പി.എം പ്രസിഡന്റ് പദവിയുള്ളത്. മേലിലയിൽ സി.പി.ഐയ്ക്കും വെട്ടിക്കവലയിൽ കോൺഗ്രസിനുമാണു പ്രസിഡന്റ് പദവി.
വിവാദങ്ങൾ വിട്ടൊഴിയാതെ തുടരുന്നതു ഭരണത്തെ ബാധിക്കുമെന്ന വികാരം അംഗീകരിച്ചാണു തീരുമാനമെന്നു ഏരിയ സെക്രട്ടറി എസ്.മുഹമ്മദ് അസ്‌ലം പറഞ്ഞു.
ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സി.വിജയന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലായിരുന്നു തീരുമാനം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.