''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ ശാസ്താംകോണം കോളനിവാസികള്‍ ജല അതോറിറ്റിയുടെ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയറെ ഉപരോധിച്ചു.


പുനലൂര്‍: ജല അതോറിറ്റിയുടെ ശാസ്താംകോണം കുടിവെളള പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കരാറുകാരന് പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കോളനിവാസികള്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയറെ ഉപരോധിച്ചു.
ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച ഉപരോധം രണ്ട് മണിക്കൂര്‍ നീണ്ടു. പത്ത് ദിവസത്തിനകം കരാറുകാരന് പണം നല്‍കാമെന്ന് എന്‍ജിനിയര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പിന്നീട് സമരം അവസാനിപ്പിച്ചു. ശാസ്താംകോണം പട്ടികവിഭാഗം കോളനിയില്‍ 15ലക്ഷം രൂപ ചെലവഴിച്ച്‌ പണി പൂര്‍ത്തിയാക്കിയ ശുദ്ധജല വിതരണ പദ്ധതിയുടെ കരാറുകാരനാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പണം നല്‍കാന്‍ തയ്യാറാകാതിരുന്നത്. പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം ആറ് മാസം ഓഫീസില്‍ കയറിയിറങ്ങിയ കരാറുകാരന്‍ പണം ലഭിക്കാത്തതിനാല്‍ ആത്മഹത്യയുടെ വക്കിലായിരുന്നു. ഇതാണ് നാട്ടുകാരെ സമരത്തിന് പ്രേരിപ്പിച്ചത്.
നഗരസഭയുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം മുമ്ബ് ആരംഭിച്ച പദ്ധതിയുടെ നിര്‍മ്മാണം പലതവണ മുടങ്ങിയിരുന്നു. പലിശക്ക് പണം എടുത്തായിരുന്നു കരാറുകാരന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആറ് മാസം മുമ്ബ് പദ്ധതിയുടെ പണി പൂര്‍ത്തിയായെങ്കിലും കരാറുകാരന് പണം നല്‍കിയ ശേഷം ജലവിതരണം ആരംഭിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. നഗരസഭാ കൗണ്‍സിലറന്‍മാരായ നെല്‍സണ്‍ സെബാസ്റ്റ്യന്‍, എസ്. സനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.