''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം മാങ്കോട് സ്‌കൂള്‍ ജീവനക്കാരിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആരോപണം


പത്തനാപുരം: സ്‌കൂള്‍ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത. ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആരോപണം. യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. യുവതി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് നാട്ടുകാരും വിശ്വസിക്കുന്നു. സംഭവത്തില്‍ ദൂരഹതയുണ്ടെന്നും നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
ജീവനക്കാരി തൂങ്ങമരിച്ചുവെന്നായിരുന്നു ആദ്യ പ്രചാരണം. പിന്നീട് ഷോക്കേറ്റു മരിച്ചുവെന്നായി പ്രചാരണം. ക്രൂരമായ പീഡനത്തിന് യുവതി ഇരയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്തുവന്നാലും ആത്മഹത്യ ചെയ്യില്ലെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു. മരണത്തില്‍ ദൂരൂഹത വര്‍ധിച്ച സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.മാങ്കോട് സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരിയായ തനൂജയുടെ മരണമാണ് വിവാദത്തിലായിരിക്കുന്നത്. വീട്ടിനകത്താണ് തനൂജയെ മരിച്ച നിലയില്‍ കഴിഞ്ഞാഴ്ച കണ്ടെത്തിയത്. കഴുത്തില്‍ ഇലക്‌ട്രിക് വയര്‍ കുരുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. തനൂജ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഇവര്‍ക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കാറുണ്ടെന്നും ഭര്‍ത്താവ് പീഡിപ്പിക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. തനൂജയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് മാതാവ് ഇന്ദിര പോലീസ് സൂപ്രണ്ടിന് പരാതി സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.
മകളെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി മാതാവ് എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ഇന്ദിര ആവശ്യപ്പെട്ടു. തനൂജ ആത്മഹത്യ ചെയ്യില്ലെന്ന് തന്നെയാണ് നാട്ടുകാരും പറയുന്നത്. മരണത്തില്‍ സംശയമുള്ളതായി നാട്ടുകാരും പറയുന്നു. തനൂജയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ തനൂജ എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുകയാണ് നാട്ടുകാര്‍. ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസും സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇത് വരെ ലഭിച്ചിട്ടില്ല.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണകാരണം വ്യക്തമാകുമെന്നും പിന്നീട് അന്വേഷണം ത്വരിതപ്പെടുത്താമെന്നുമാണ് പോലീസിന്റെ പ്രതികരണം. മാങ്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരിയായ തനൂജയെ ഭര്‍ത്താവ് ദിലീപ് കുമാര്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. മര്‍ദ്ദിക്കുന്നതിനെതിരെ പലപ്പോഴും നാട്ടുകാര്‍ തന്നെ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തനൂജ നേരത്തെ പലരോടും പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തനൂജയുടെ മരണം ആത്മഹത്യയല്ല എന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയം ഉണരാന്‍ കാരണം.
കഴിഞ്ഞ 28ന് രാവിലെയാണ് തനൂജയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ വയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ മരിച്ചുകിടന്ന മുറിയില്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലായിരുന്നു. മാത്രമല്ല, തൂങ്ങി മരിച്ചുവെന്നാണ് ആദ്യം പ്രചാരണമുണ്ടായത്. പിന്നീട് ഷോക്കേറ്റു മരിച്ചുവെന്നും പ്രചാരണമുണ്ടായി. ഇതോടെയാണ് സംശയം ബലപ്പെട്ടതും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചതും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണ കാരണം വ്യക്തമാകും. എന്നിട്ട് തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കാമെന്ന് പോലീസ് പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.