''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഗർഭിണിയായ ആദിവാസി യുവതി പരിചരണം കിട്ടാതെ വീട്ടിൽ പ്രസവിച്ച ഇരട്ടകുട്ടികൾ മരിച്ചു.


കുളത്തൂപ്പുഴയില്‍ മതിയായ പരിചരണം കിട്ടാതെ ആദിവാസി യുവതി മാസം തികയാതെ വീട്ടിൽ ജന്മം നൽകിയ ഇരട്ടകുട്ടികൾ മരിച്ചു. കടമാൻകോട് കുഴവിയോട് ആദിവാസി കോളനിയിൽ ചെറുകോണത്ത് വീട്ടിൽ രാജുവിൻെറ ഭാര്യ സുമ(33) ഞായറാഴ്ച രാത്രി വീട്ടിനുളളിൽ ജന്മം നൽകിയ രണ്ട് നവജാത ശിശുക്കളാണ് മരിച്ചത്. ആദിവാസികളുടെ പരിചരണത്തിനായി കോളനിക്കുളളിൽ തന്നെ എ.എൻ.എം സെൻററും ജീവനക്കാരും ഉണ്ടെന്നിരിക്കെയാണ് ഗർഭകാല പരിചരണം കിട്ടാതെ വീട്ടിനുളളിൽ യുവതി പ്രസവിക്കാൻ ഇടയായത്.
സുമ ആശുപത്രിയിൽ ചിക്തസ തേടുകയോ സ്കാനിംഗ് നടത്തി ഇരട്ടകുട്ടികളാണെന്ന് സ്ഥിതീകരിക്കുകയോ ചെയ്തിരുന്നില്ല.‌
ഞായറാഴ്ച രാത്രി കലശലായ വേദന അനുഭവപ്പെടുകയും സുമ പ്രസവിച്ച ആദ്യകുട്ടി മരിക്കുകയുമായിരുന്നു. വേദന കടുത്തതോടെയാണ് സംഭവം വീട്ടുകാർ പുറത്ത് അറിയിക്കുന്നത്. ഇതിനിടയിൽ രണ്ടാമത്തെ കുട്ടിയേയും ജന്മം നൽകി. ഉടൻതന്നെ പഞ്ചായത്ത് അംഗം ശ്രീലത ഇടപെട്ട് ആംബുലൻസ് വരുത്തി പുനലൂർ താലൂക്ക് ആശുപത്രിൽ എത്തിച്ചെങ്കിലും നില ഗുരുതര മായതിനാൽ തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലേക്ക് കുട്ടിയേ മാറ്റുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ രണ്ടാമത്തെ കുട്ടിയും മരിച്ചു.
തുടര്‍ന്ന് നവജാത ശുശുക്കളെ വീട്ടിനുളളിൽ കുഴിഎടുത്ത് സംസ്കരിച്ചു. സംഭവം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻറ് എസ്.നളിനിയമ്മയുടെ നേതൃത്വത്തിൽ അംഗങ്ങളായ വി.ഷ്ണു.വി.എസ്, ദിവ്യ,സിന്ധു, ലൈലാബീവി, ട്രൈബൽ ആഫീസർ എന്നിവർ ആദിവാസി ഊരിൽ സുമയുടെ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.