''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പിഞ്ചുകുഞ്ഞുങ്ങളുടെ മരണം വിരല്‍ ചൂണ്ടുന്നത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥയിലേക്ക്


കുളത്തൂപ്പുഴ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസിക്കുന്ന കുളത്തൂപ്പുഴയിലെ സര്‍ക്കാര്‍‌ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മതിയായ ചികിത്സാ സംവിധാനങ്ങളില്ല.
ആദിവാസികളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായി വിപുലമായ സംവിധാനമുണ്ടെങ്കിലും ആദിവാസി യുവതി ഗര്‍ഭിണിയാണെന്ന് അധികൃതര്‍ അറിയുന്നത് ആറ് മാസങ്ങള്‍ക്ക് ശേഷമാണ്. കടമാന്‍കോട് കുഴവിയോട് ആദിവാസി കോളനിയിലെ ചെറുകോണത്ത് വീട്ടില്‍ രാജുവിന്‍െറ ഭാര്യ സുമ (31) ആറ് മാസം ഗര്‍ഭിണിയാണെന്ന് ആരോഗ്യ വിഭാഗം അറിയുന്നത് ഫെബ്രുവരി 13നാണ്. പക്ഷേ ഒന്നര മാസത്തിന് ശേഷവും പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ സ്‌കാനിംഗ് നടത്താനോ വിദഗ്ദ്ധ പരിചരണം ഉറപ്പ് വരുത്താനോ കഴിഞ്ഞില്ല. വിദഗ്ദ്ധ പരിചരണം ലഭിച്ചിരുന്നെങ്കില്‍ പിഞ്ച് പെണ്‍കു‌ഞ്ഞുങ്ങളുടെ മരണം ഒരു പക്ഷേ ഒഴിവാക്കാനാകുമായിരുന്നു. പതിനൊന്നും എട്ടും അഞ്ചും വയസുള്ള മൂന്ന് ആണ്‍മക്കളുള്ള സുമയുടെ ഗര്‍ഭം മുന്‍പ് മൂന്ന് തവണ അലസി പോയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. പക്ഷേ ആരോഗ്യ ബോധവല്‍ക്കരണങ്ങളൊന്നും ഇവരില്‍ എത്തിയിരുന്നില്ല. കുടുംബ വീട്ടിലായിരുന്ന സുമ ഫെബ്രുവരിയിലാണ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്.
ആദിവാസി ക്ഷേമത്തിന് വേണ്ടി 20 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച എ.എന്‍.എം സെന്റര്‍ ഇവരുടെ വീടിന് സമീപത്താണ് പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും ഇവിടെ നഴ്സ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സേവനം വേണമെന്നാണ് വ്യവസ്ഥയെങ്കിലും രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെയാണ് ജീവനക്കാരുണ്ടാവുക. ആദിവാസികള്‍ക്ക് വീട്ടില്‍ തന്നെ പ്രസവ ശുശ്രൂഷ നല്‍കാനുള്ള ജീവനക്കാരിയെയും സെന്ററില്‍ നിയമിച്ചിട്ടുണ്ട്. ലക്ഷങ്ങള്‍ മുടക്കി ക്രമീകരിക്കുന്ന സംവിധാനങ്ങളുടെയൊന്നും ഗുണഫലം ആദിവാസി കുടുംബങ്ങളിലേക്ക് എത്തുന്നില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.