അടിപ്പാതയ്ക്കു തടസ്സമായി നിൽക്കുന്ന കെട്ടിടങ്ങൾ സി.പി.ഐ പൊളിച്ചുനീക്കും


പുനലൂർ: അടിപ്പാതയ്ക്കു തടസ്സമായി നിൽക്കുന്ന കെട്ടിടങ്ങൾ സി.പി.ഐയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കാൻ പുനലൂർ മണ്ഡലം കമ്മിറ്റി തീരുമാനം. റെയിൽപാത പൂർണമായി കമ്മിഷൻ ചെയ്യുകയും പുതിയ ട്രെയിനുകൾ ഓടുകയും ചെയ്തപ്പോൾ റെയിൽവേ കോടികൾ മുടക്കി നിർമിച്ച അടിപ്പാലം നോക്കുകുത്തിയായതോടെയാണ് സിപിഐ പ്രധാന രാഷ്ട്രീയ തീരുമാനമെടുത്തത്.
ലവൽ ക്രോസ് അടച്ചിടുന്നതു മൂലമുണ്ടാകുന്ന ജനങ്ങളുടെ ബുദ്ധിമുട്ടു ട്രെയിനുകളുടെ എണ്ണം വർധിക്കുന്നതിനാൽ ഇനിയും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതെന്നു മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് പറഞ്ഞു. മന്ത്രി കെ.രാജുവിന്റെ നിർദേശത്തെ തുടർന്നു കഴിഞ്ഞ വർഷം കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു.
സെന്റിന് 8,57,550 രൂപ വരെ നൽകാൻ സർക്കാർ ഉറപ്പു നൽകിയതാണ്. അത് അംഗീകരിക്കാതെ വസ്തു ഉടമകൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നതെന്നും ആരോപിച്ചു. 25നു സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്ന കമ്മിറ്റി വസ്തു ഉടമകളുടെ യോഗം വിളിക്കുന്നുണ്ട്. ഈ യോഗത്തിൽ അടിപ്പാതയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ച് അടിപ്പാതയ്ക്കു വേണ്ട സ്ഥലം ഏറ്റെടുക്കുമെന്ന് അജയപ്രസാദ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.