''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..




''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുണ്ടും കുഴിയുമായി ആലഞ്ചേരി കണ്ണു തുറക്കാതെ അധികൃതര്‍


ആലഞ്ചേരി: അഞ്ചൽ - കുളത്തൂപ്പുഴ റോഡിൽ ആലഞ്ചേരി മുതൽ വർക്‌ഷോപ്പ് ജംക്‌ഷൻ വരെയുള്ള ഭാഗത്തെ റോഡിന്റെ വശം കുണ്ടും കുഴിയുമായി കിടക്കുന്നതു കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയാകുന്നു. വശങ്ങളിൽ കുഴിയുമായതിനാൽ കാൽനടയാത്രക്കാർ റോഡിലൂടെ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഇരുവശങ്ങളിൽ നിന്നു വാഹനങ്ങൾ വന്നാൽ റോഡിന്റെ വശത്തേക്ക് ഇറങ്ങിനടക്കാൻ സാധിക്കുന്നില്ല.
ഇതുമൂലം വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങൾ പതിവാണ്. റോഡ് വശത്തെ കുഴിയിൽ വീണു കാൽനടയാത്രക്കാർക്കു പരുക്കേൽക്കാറുണ്ടത്രെ. വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റ്, വർക്‌ഷോപ്പുകൾ, പെട്രോൾ പമ്പ്, സർവീസ് സ്റ്റേഷൻ എന്നിവ ഉള്ളതിനാൽ ഇവിടെ എപ്പോഴും വാഹനത്തിരക്കാണ്. ആലഞ്ചേരി മുതൽ വർക്‌ഷോപ്പ് ജംക്‌ഷൻ വരെയുള്ള അര കിലോമീറ്റർ ഭാഗത്തു റോഡിന്റെ ഒരുവശത്തു പാറ അടുക്കിയിട്ട് ഏറെ നാളായി.
എന്നാൽ ഇതിനു മുകളിൽ ഇതുവരെയും കോൺക്രീറ്റു ചെയ്തിട്ടില്ല. ഓടകൾ ഇല്ലാത്തതിനാൽ മഴവെള്ളം ഇതിനു മുകളിലൂടെയാണ് ഒഴുകുന്നത്. ഇതേ തുടർന്നു വശങ്ങളിലെ പാറകൾ ഇളകിയ നിലയിലാണ്. ‌ വർഷങ്ങൾ പഴക്കമുള്ള കലുങ്കും തകർച്ചയിലാണ്. കലുങ്ക് പുനർനിർമിച്ചു റോഡിന്റെ വശം കോൺക്രീറ്റു ചെയ്തു സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്കു പരാതി നൽകുമെന്നും ആലഞ്ചേരി ടൗൺ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.രഘുനാഥൻ, സെക്രട്ടറി കെ.എൻ. ജയകുമാർ എന്നിവർ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.