നാഥനില്ലാതെ അലിമുക്ക് പഞ്ചായത്ത് ലൈബ്രറി; ലൈബ്രേറിയനെ നിയമിക്കും പഞ്ചായത്ത് പ്രസിഡന്റ്


പത്തനാപുരം: ഒരു നാടിനാകെ വെളിച്ചമാകേണ്ട വായനശാല നാഥനില്ലാക്കളരിയായിട്ടും നടപടി എടുക്കാതെ അധികൃതര്‍ ഒളിച്ചുകളി തുടരുന്നു. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അലിമുക്കില്‍ പ്രവര്‍ത്തിരുന്ന പഞ്ചായത്ത് ലൈബ്രറിയാണ് മാസങ്ങളായി ജീവനക്കാരില്ലാതെ കുത്തഴിഞ്ഞ് കിടക്കുന്നത്
1990 കാലഘട്ടത്തില്‍ സ്ഥാപിച്ച ലൈബ്രറിയില്‍ ആദ്യം സ്ഥിരം ലൈബ്രേറിയനും പിന്നീട് താത്കാലിക ജീവനക്കാരും ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ഇവരാരും ഇല്ലാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. നൂറുകണക്കിന് ജനങ്ങള്‍ അംഗങ്ങളായിട്ടുള്ള ലൈബ്രറിക്കാണ് ഈ അവസ്ഥ. ഇവരുടെ നേതൃത്വത്തില്‍ അവധിക്കാലത്ത് വായന മത്സരം ഉള്‍പ്പെടെ നിരവധി കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എത്തുന്നവര്‍ക്ക് നിരാശ മാത്രമാണ് ഫലം.
ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ പ്രദേശത്തെ രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള കിടമത്സരമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ദിവസകൂലി അടിസ്ഥാനത്തിലായാലും ജോലി നല്‍കേണ്ടത് തങ്ങളുടെ പാര്‍ട്ടി അനുഭാവികളായിരിക്കണമെന്ന പിടിവാശിയാണ് നിയമനം നടത്താത്തതിന് പിന്നിലെന്നാണ് ഇവര്‍ പറയുന്നത്.
കഥയും കവിതയും നോവലുകളുമടക്കം ആയിരകണക്കിന് പുസ്തകങ്ങളും എല്ലാ ദിനപത്രങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും ഇവിടെ മുന്‍പ് ഉണ്ടായിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലയത്ത് 50,000 രൂപയുടെ പുതിയ പുസ്തകങ്ങളും വാങ്ങി. ഇതില്‍ പലതും നശിക്കുന്ന അവസ്ഥയാണ്. ചിലര്‍ എടുത്തു കൊണ്ട് പോയ പുസ്തകങ്ങളാകട്ടെ ഇനിയും തിരികെ എത്തിയിട്ടില്ല. ലൈബ്രറിക്ക് സമീപത്താണ് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പഞ്ചായത്തിലെ ഒരു ജീവനക്കാരന്‍ എത്തി തോന്നിയ പോലെ ലൈബ്രറി പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും തോന്നുംപടി വാരിവലിച്ചിട്ട നിലയിലാണ്. കെട്ടിടത്തിനകം മുഴുവന്‍ പൊടിപടലങ്ങള്‍ നിറഞ്ഞു. ലൈബ്രറിയില്‍ ജീവനക്കാരെ നിയമിച്ച്‌ നിലവിലുള്ള ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ലൈബ്രേറിയനെ നിയമിക്കും
ലൈബ്രറി കോഴ്സും ലൈബ്രറി കൗണ്‍സിലിന്റെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മുന്‍ഗണന നല്കി ലൈബ്രേറിയനെ നിയമിക്കും
പി.എസ് ശശികല (പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
സമരം സംഘടിപ്പിക്കും
രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതാക്കി ലൈബ്രേറിയനെ നിയമിക്കണം. കുട്ടികളുടെ വായനാശീലം വളര്‍ത്തുന്നതിന് അവധിക്കാലത്ത് ലൈബ്രറി തുറന്ന് പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍പഞ്ചായത്ത് പടിക്കല്‍ ജനകീയ സമരം നടത്തും.
സി.ആര്‍ രജികുമാര്‍ (അനി കൊച്ച്‌) അലി മുക്ക് വാര്‍ഡ് അംഗം)
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.