ആനപെട്ടകോങ്കലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വ്യാപകനാശം


തെന്മല: തെന്മല പഞ്ചായത്തിലെ ആനപെട്ടകോങ്കലില്‍ ഇറങ്ങിയ കാട്ടാന വ്യാപക നാശം വിതച്ചു. ആനപെട്ടകോങ്കല്‍ അമ്പാട്ട് വീട്ടില്‍ സാബുവിന്‍െറ വീടിന് മുകളില്‍ സമീപത്ത് നിന്ന് തെങ്ങ് ആന കുത്തിമറിച്ചിട്ടു. ഇയാളുടെ പുരയിടത്തില്‍ നിന്ന പ്ലാവ്, റബര്‍, വാഴ അടക്കമുള്ളവയും ആന നശിപ്പിച്ചു.
സമീപവാസികളായ ആതിര ഭവനില്‍ അനില്‍കുമാര്‍, ബിജു വിലാസത്തില്‍ ഓമന എന്നിവരുടെ കൃഷിയും ആന നശിപ്പിച്ചു. വെളളിയാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ആറ് മാസമായി ആനപെട്ടകോങ്കലിലും സമീപത്തും പുലി, കാട്ടാന, കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസം ഇവിടുത്തെ ജനവാസ മേഖലയില്‍ പട്ടാപ്പകല്‍ ഇറങ്ങിയ പുലി പ്രദേശവാസിയായ രാമചന്ദ്രന്റെ നാല് ആടുകളെ കടിച്ച്‌ കൊന്നിരുന്നു. വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കാടിറങ്ങുന്നതോടെ പ്രദേശവാസികള്‍ പുറത്തിങ്ങാന്‍ പോലും ഭയക്കുകയാണ്.
ജനവാസ മേഖലയോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജ വൈദ്യുതി വേലി സ്ഥാപിക്കാത്തതാണ് മൃഗങ്ങളുടെ ശല്യം വര്‍ദ്ധിക്കാന്‍ കാരണം. വനാതിര്‍ത്തിയിലെ 3.5 കിലോമീറ്റര്‍ ദൂരത്തില്‍ വൈദ്യുതി വേലി സ്ഥാപിച്ചെങ്കിലും, ശേഷിക്കുന്ന രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഇപ്പോഴും യാതൊരു മുന്‍ കരുതലും എടുത്തിട്ടില്ല. ഇവിടെ വൈദ്യുതി വേലി അടിയന്തരമായി നിര്‍മ്മിക്കണമെന്നും തങ്ങളുടെ ആശങ്ക അകറ്റണമെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.