ഇനിയൊരു തെരെഞ്ഞെടുപ്പ് ഇന്ത്യയിൽ നടക്കുന്ന കാര്യം പോലും സംശയം കാനം

ചിത്രം:സി.പി.ഐ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച്  അഞ്ചൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'വർഗ്ഗീയ ഫാസിസത്തിനെതിരെ സാംസ്കാരിക പ്രതിരോധം സാംസ്കാരിക സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.  

അഞ്ചൽ:ജനാധിപത്യത്തെ കശാപ്പുചെയ്യാൻ മോദി ഗവൺമെന്റ് ശ്രമിക്കുകയാണെന്നും, ഇനിയൊരു തെരെഞ്ഞെടുപ്പ് ഇന്ത്യയിൽ നടക്കുന്ന കാര്യം പോലും സംശയമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
സി.പി.ഐ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് അഞ്ചൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'വർഗ്ഗീയ ഫാസിസത്തിനെതിരെ സാംസ്കാരിക പ്രതിരോധം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസത്തിനെതിരെ ശക്തമായ ഇടതു മതേേതര ബദൽ ഉയർന്ന് വരുമെന്നും, ഇതടക്കമുള്ള നിരവധി രാഷട്രീയ തീരുമാനങ്ങൾ പാർട്ടി കോൺഗ്രസിൽ ഉണ്ടാകുമെന്നും കാനം കൂട്ടിച്ചേർത്തു. സി.പി.ഐ സംസ്ഥാന കൗൺസിലംഗം പി.എസ്.സുപാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി എൻ.അനിരുദ്ധൻ കവികളായ ബാലചന്ദ്രൻ ചുള്ളിക്കാട്, കുരീപ്പുഴ ശ്രീകുമാർ, ജില്ലാ കൗൺസിലംഗങ്ങളായ എം.സലിം , കെ.എൻ.വാസവൻ, കെ.സി.ജോസ് എന്നിവർ സംസാരിച്ചു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.