
അഞ്ചല്‍: ഉത്സവാഘോഷത്തിന്റെ പേരില്‍ പിരിവ് നല്‍കാത്തതിന് വ്യാപാരസ്ഥാപനത്തെയും ജീവനക്കാരെയും ആക്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
അഞ്ചല്‍ ആലഞ്ചേരി ചില്ലിംഗ് പ്ലാന്റ് രാജീവ് വിലാസത്തില്‍ രാജേഷ്ബാബു (25), പുളിഞ്ചിമുക്ക് മങ്കലത്ത് വീട്ടില്‍ ബിജിത്ത് ബാലചന്ദ്രന് (26) എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ അന്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള ബിസ്മില്ല കോഴിക്കട തകര്‍ക്കുകയും ജീവനക്കാരെ ആക്രമിച്ച് 16700 രൂപ അപപഹരിക്കുകയും ചെയ്തകേസിലാണ് ഇരുവരെയും പിടികൂടിയത്.
പത്തോളം പേര് അടങ്ങുന്ന സംഘമാണ് കോഴികടയിലെ ജീവനക്കാരായ സജീര്‍(30), രാജേഷ് (30) എന്നിവരെ ആക്രമിച്ചത്. കടയിലെ ടി വി, ഫര്‍ണീച്ചര്‍ എന്നിവ തകര്‍ക്കുകയും 16,700 രൂപ അപഹരിക്കുകയും ചെയ്തുവെന്ന കട ഉടമ അന്‍ഷാദിന്റെ പരാതിയില്‍ അഞ്ചല്‍ പോലീസ് കേസെടുത്തിരുന്നു. ഈ കേസിലെ പ്രതിയായ സ്വദേശി മഹേഷിനെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ