പ്രധാന പാതയായ ആയൂർ - അഞ്ചൽ റോഡിൽ മാലിന്യം തള്ളൽ വീണ്ടും


അഞ്ചൽ: പ്രധാന പാതയായ ആയൂർ - അഞ്ചൽ റോഡിൽ മാലിന്യം തള്ളൽ വീണ്ടും പെരുകിയതു യാത്രക്കാരെ വലയ്ക്കുന്നു. കൈപ്പള്ളി ജംക്‌ഷൻ മുതൽ കാട്ടുവമുക്ക് വരെയുള്ള ഭാഗങ്ങളിലാണു പ്രധാനമായും മാലിന്യം തള്ളൽ. ഇറച്ചിക്കോഴികളുടെ അവശിഷ്ടങ്ങളും മറ്റും വൻതോതിലാണു ചാക്കുകളിൽ നിറച്ചു തള്ളിയിരിക്കുന്നത്. രൂക്ഷമായ ദുർഗന്ധം മൂലം ഇതുവഴിയുള്ള യാത്ര ഏറെ ദുരിതമായി. കന്നുകാലികളു
ടെ അവശിഷ്ടങ്ങൾ, തലമുടി, മറ്റുമാലിന്യങ്ങൾ എന്നിവയും തള്ളാറുണ്ട്. കൈപ്പള്ളി മുതൽ കാട്ടുവമുക്ക് വരെയുള്ള ഭാഗം ഏറെക്കുറെ വിജനമാണ്. ഇതാണ് ഇത്തരക്കാർക്ക് അനുഗ്രഹമാകുന്നത്.
ഇരുട്ടിന്റെ മറവിൽ വാഹനങ്ങളിൽ എത്തിയാണു പ്രധാനമായും മാലിന്യം തള്ളൽ നടക്കുന്നത്. പരിസരം കാടുമൂടി കിടക്കുന്നതിനാൽ മാലിന്യം തള്ളിയാലും ആരുടെയും ശ്രദ്ധയിൽപെടാറില്ല. പിന്നീട് നായ്ക്കളും കാക്കകളും ഇവ കൊത്തിവലിച്ചു റോഡിലേക്ക് ഇടുന്നു. സമീപത്തെ ജലസ്രോതസുകളിലും ഇറച്ചി മാലിന്യങ്ങൾ കാക്കകൾ കൊത്തിവലിച്ച് ഇടാറുണ്ടെന്നും സമീപവാസികൾ പറയുന്നു. ഇടയ്ക്കു നാട്ടുകാരുടെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കിയപ്പോൾ മാലിന്യം തള്ളൽ കുറഞ്ഞിരുന്നു.
എന്നാൽ, ഇപ്പോൾ വീണ്ടും വൻതോതിലാണു മാലിന്യം തള്ളൽ നടക്കുന്നത്. അവശിഷ്ടങ്ങൾ തിന്നുന്നതിനായി തെരുവുനായ്ക്കൾ കൂട്ടമായാണ് ഇവിടെ എത്തുന്നത്. പരസ്പരം കടികൂടി വാഹനങ്ങളുടെ മുന്നിലേക്കു ചാടുന്ന നായ്ക്കളെ ഇടിച്ച് അപകടങ്ങളും ഉണ്ടാകുന്നു. അനധികൃതമായി പ്രവൃത്തിക്കുന്ന അറവുശാലകൾ, ഇറച്ചിക്കോഴി കടകൾ എന്നിവക്കെതിരെ കർശന നടപടി സ്വീകരിച്ചാൽ മാലിന്യം തള്ളൽ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും. പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇതിനുവേണ്ട കർശന നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.