
അഞ്ചല്‍: അഞ്ചല്‍ കുരിശുംമൂട്ടിലും വട്ടമണ്‍ പാലത്തിന് സമീപവും വ്യാജമദ്യവില്പന തകൃതിയായി നടക്കുന്നു. എക്സൈസിന്റെയും പൊലീസിന്റെയും മൂക്കിന് താഴെ വ്യാജമദ്യ വില്പന വ്യാപകമായിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കുരിശുംമൂട്ടീല് ബൈപാസിന് സമീപം റോഡിനോട് ചേര്‍ന്നാണ് അനധികൃത മദ്യവില്പന നടക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളില്‍ നിന്ന് വാങ്ങിക്കൊണ്ടു വരുന്ന വിദേശമദ്യവും കൂടാതെ വാറ്റുചാരായവും ലഹരിമരുന്നുകളും ഇവിടെ സുലഭമാണ്. മദ്യവില്പനക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം കാരണം ഇതുവഴി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഗണപതി ക്ഷേത്രത്തിലേക്ക് പോകുന്ന മുഖ്യവഴിയാണിത്. മദ്യകച്ചവടക്കാരെ ഭയന്ന് പരാതി നല്കാന് പോലും നാട്ടുകാര്‍ മടിക്കുന്നു. ഇതുസംബന്ധിച്ച് നേരത്തെ ഒട്ടേറെ പരാതികള്‍ അഞ്ചല്‍ പൊലീസിലും എക്സൈസിലും നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ