
അഞ്ചല്‍:ഡോ. ബി.ആർ. അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ബാബാസാഹിബ് അംബേദ്കർ നാഷണൽ അവാർഡ് അഞ്ചല്‍ സ്വദേശി ഡോ.വി.കെ.ജയകുമാറിന്. ആരോഗ്യരംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും കഴിഞ്ഞ 40 വർഷത്തെ മികച്ച ജനസേവന പ്രവർത്തനം പരിഗണിച്ചാണ് ഡോ വി.കെ.ജയകുമാറിന് അവാർഡ് ലഭിച്ചത്.
ന്യൂഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ കേന്ദ്ര പാർലമെന്ററി വകുപ്പ് മന്ത്രി വിജയ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ കേന്ദ്ര സാമൂഹ്യനീതിവകുപ്പ് മന്ത്രി താവർചന്ദ് ഗലോട്ട് പുരസ്ക്കാര വിതരണം ചെയ്തു. അംബേദ്കർ ഫൗണ്ടേഷന്റെ ഇന്റർനാഷണൽ പ്രസിഡന്റ് ഉഷാ കൃഷ്ണകുമാർ, നാഷണൽ പ്രസിഡന്റ് നെടുമൺകാവ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ