''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇക്കോടൂറിസം സെന്ററില്‍ നേതൃത്വ പരിശീലനക്ളാസ്


പുനലൂര്‍: ഗാന്ധിയന്‍ ഇനിഷ്യേറ്രീവ് ഫോര്‍ ട്രൂത്തിന്റെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ത്രിദിന നേതൃത്വ പരിശീലന ക്യാമ്ബ് 6,7.8 തീയതികളില്‍ തെന്മല ഇക്കോടൂറിസം സെന്ററില്‍ നടക്കും. ഇന്ന് രാവിലെ 10.30ന് ഗിഫ്റ്ര് പ്രസിഡന്റ് ബി.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ശെന്തുരുണി വെല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.ഷാനവാസ് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍ സ്വാഗതം പറയും. ചീഫ് അഡ്വൈസര്‍ ടി.വൈ.ലൂക്കോസ് സംസാരിക്കും. 11.30ന് ശാസ്ത്രജ്ഞന്‍ ആനന്ദ് എസ്.ഉണ്ണിത്താന്‍ ഉണര്‍വിന്റെ ചിന്തകള്‍ എന്ന വിഷയത്തിലും 2ന് സൈബര്‍ വിദഗ്ദ്ധന്‍ ശ്യാംകുമാര്‍ സൈബര്‍ലോകം അറിയേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തിലും ക്ളാസെടുക്കും. 4.30ന് പാഥേയം ചര്‍ച്ച. 7മ് മ്യൂസിക്കല്‍ ഫൗണ്ടന്‍ ദര്‍ശനം, 8.30ന് സിനിമ.
നാളെ രാവിലെ 6.30ന് ഡോക്ടര്‍ ഫാ.ജേക്കബ് ജോണ്‍ നയിക്കുന്ന യോഗാപരിശീലനം, 9.30ന് കവി സുരേഷ്കൃഷ്ണന്‍ നയിക്കുന്ന കവിക്കൊപ്പം പരിപാടി. 11.30ന് ഇക്കോ ടൂറിസം പ്രോഗ്രാം ഓഫീസര്‍ സുധാ ഗൗരീലക്ഷ്മി വനം,പരിസ്ഥിതി ,പ്രകൃതി എന്ന വിഷയത്തില്‍ ക്ളാസെടുക്കും. 2.30ന് പാഥേയം ചര്‍ച്ച, പ്രകൃതി സമ്ബര്‍ക്ക യാത്ര, വൈകിട്ട് 4.30ന് പാഥേയം ചര്‍ച്ച ഗാന്ധിദര്‍ശനം കാലത്തിന്റെ ആവശ്യം എന്ന വിഷയത്തില്‍ ടി.വൈ.ലൂക്കോസ് നയിക്കുന്ന ക്ളാസ്. 6ന് അഞ്ചല്‍ ബി.ആര്‍.സി ട്രെയിനര്‍ കെ.ജി.തുളസി ശാസ്ത്രപഠനം ലളിതമായി എന്ന വിഷയത്തിലും 8.30ന് ഡോ.ആര്‍.വി.അശോകന്‍ ഡോക്ടറും കുട്ടികളും എന്ന വിഷയത്തിലും ക്ളാസെടുക്കും, 9.30ന് കലാപരിപാടികള്‍.
8ന് രാവിലെ 6.30ന് കല,സാഹിത്യം, ശാസ്ത്രം, സംസ്കാരം എന്നീ വിഷയങ്ങളില്‍ പാഥേയം ചര്‍ച്ച. ക്ളാസ് നയിക്കുന്നത് ഗിഫ്റ്റ് കുടുംബാംഗങ്ങള്‍. 9.30ന് മദ്യം ഒരു മഹാവിപത്ത് എന്ന വിഷയത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ.താജുദ്ദീന്‍കുട്ടിയും 11.30ന് ദേശീയഗാനം അര്‍ത്ഥവും ആലാപനവും എന്ന വിഷയത്തില്‍ ജവഹര്‍ ബാലകലാഭവന്‍ പ്രിന്‍സിപ്പല്‍ എസ്.ആര്‍.ത്യാഗരാജനും ക്ളാസ് നയിക്കും.
2ന് നടക്കുന്ന സമാപന സമ്മേളനം കൊച്ചി നാര്‍ക്കോട്ടിക് സെല്‍ അസി.പൊലീസ് കമ്മിഷണര്‍ ബി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. ഗിഫ്റ്ര് പ്രസിഡന്റ് ബി.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍ സ്വാഗതം പറയും.

വൈസ് പ്രസിഡന്റ് പ്രൊഫ.പി.കൃഷ്ണന്‍കുട്ടി ക്യാമ്ബ് അവലോകനം നടത്തും. ഡോ.ആര്‍.വി.അശോേകന്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും. കരവാളൂര്‍ ജോണ്‍, സുധാഗൗരീലക്ഷ്മി, വര്‍ഗീസ് എബ്രഹാം തുടങ്ങിയവര്‍ സംസാരിക്കും. ജോയിന്റ് സെക്രട്ടറി എസ്.ആര്‍.സാംബന്‍ നന്ദി പറയും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.