''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നഗരസഭയുടെ മാലിന്യസംസ്‌കരണ പദ്ധതി 'ഹരിതായനം' തലവേദനയായി


പുനലൂര്‍ : പ്ലാസ്റ്റിക് സംസ്‌കരണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ആരംഭിച്ചിട്ടും നഗരസഭയുടെ മാലിന്യസംസ്‌കരണ പദ്ധതിയായ 'ഹരിതായനം' ലക്ഷ്യം കാണുന്നില്ല. നഗരത്തിലെ പല ഭാഗങ്ങളിലും ഇപ്പോഴും മാലിന്യം കുന്നുകൂടുകയാണ്.
മാലിന്യം ശേഖരിക്കാന്‍ വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികള്‍ നിറഞ്ഞുകവിഞ്ഞ് ജൈവവസ്തുക്കള്‍ അടക്കം ചീഞ്ഞഴുകുന്നു. ഹരിതായനത്തിന്റെ ഭാഗമായി എണ്‍പത്‌ വൊളന്റിയര്‍മാര്‍ മാലിന്യം നേരിട്ട് ശേഖരിക്കുന്നുണ്ടെന്ന് നഗരസഭ അവകാശപ്പെടുമ്പൊഴാണിത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷമാണ് നഗരസഭ മാലിന്യസംസ്‌കരണത്തിനായി ഹരിതായനം പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിത്തുടങ്ങിയത്. നഗരത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുകയെന്നതായിരുന്നു മുഖ്യലക്ഷ്യം. ഇതിനായി 35 വാര്‍ഡുകളിലും അജൈവ മാലിന്യം സംഭരിക്കുന്നതിനായി വലിയ പെട്ടികള്‍ സ്ഥാപിച്ചു.
എന്നാല്‍ ഇതില്‍ നാട്ടുകാര്‍ ജൈവമാലിന്യമടക്കമുള്ളവ തള്ളിത്തുടങ്ങി. ഇത് സമയബന്ധിതമായി നീക്കംചെയ്യാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ല. ഇതിനിടെ പ്ലാച്ചേരിയിലെ സംസ്‌കരണ പ്ലാന്റില്‍ പ്ലാസ്റ്റിക് പൊടിച്ച്‌ തരികളാക്കുന്ന യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. ഇവിടെ പൊടിച്ച പ്ലാസ്റ്റിക് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുകയും ചെയ്തു.
പ്ലാസ്റ്റിക് ശേഖരിക്കാന്‍ വാര്‍ഡുകളില്‍ എണ്‍പത് ഹരിത െവാളന്റിയര്‍മാരും പ്ലാന്റില്‍ പ്ലാസ്റ്റിക് വേര്‍തിരിക്കല്‍ ജോലികള്‍ ചെയ്യാന്‍ 24 പേരുമുണ്ട്. എന്നാല്‍ പട്ടണം ഇനിയും പ്ലാസ്റ്റിക്ക് മാലിന്യവിമുക്തമായിട്ടില്ല.
അജൈവമാലിന്യം സംഭരിക്കാന്‍ സ്ഥാപിച്ച പെട്ടികളാണ് ഇപ്പോള്‍ നഗരസഭയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. ഓരോ പെട്ടിയുടെ ചുറ്റിലും വന്‍തോതില്‍ മാലിന്യം കുന്നുകൂടിയിട്ടുണ്ട്. മൊത്തമുള്ള 35 വാര്‍ഡിലുമായി 218 പെട്ടികളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇനി 11 എണ്ണംകൂടി സ്ഥാപിക്കാനുമുണ്ട്.

ഇനി നിയമ നടപടി
വാര്‍ഡുകളില്‍നിന്ന് മാലിന്യം ശേഖരിക്കുന്ന ലോറികളിലൊന്ന് അറ്റകുറ്റപ്പണിയിലായതിനാല്‍ പെട്ടികളില്‍നിന്ന് മാലിന്യം ശേഖരിക്കുന്നതിന് കാലതാമസം വന്നിട്ടുണ്ട്. എന്നാല്‍ സമീപ പഞ്ചായത്തുകളില്‍നിന്ന് നഗരസഭയില്‍ മാലിന്യം തള്ളുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇനി ഇത്തരം സംഭവമുണ്ടായാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
-എം.എ.രാജഗോപാല്‍
ചെയര്‍മാന്‍
പുനലൂര്‍ നഗരസഭ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.