''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രശസ്തമായ ഹിന്ദ് രത്തന്‍ അവാര്‍ഡ് പുനലൂര്‍ക്കാരന്‍ പ്രഭിരാജ് നടരാജന് ലഭിച്ചു


പുനലൂര്‍/കൊച്ചി:പുനലൂര്‍ ഐക്കരക്കോണം സ്വദേശിയും യു.എ.ഇ യിലെ മുന്‍നിര പ്രവാസി വ്യവസായിയും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറുമായ പ്രഭിരാജ് നടരാജന് കോര്‍പ്പറേറ്റ് നേതൃത്വ മികവിന് പ്രശസ്തമായ ഹിന്ദ് രത്തന്‍ അവാര്‍ഡ് ലഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ബിസിനസ് രംഗത്ത് കൈവരിച്ച നേട്ടങ്ങളും അസാമാന്യമായ നേതൃത്വ പാടവുമാണ് പ്രഭിരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
മുന്‍ ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു. യു.എ.ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് പതിനഞ്ച് രാജ്യങ്ങളിലായി 47 കമ്പനികളുള്ള ഒരു ബഹുരാഷ്ട്ര കണ്‍സോര്‍ഷ്യം ആണ്.
ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ഇന്ത്യക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി ആസ്ഥാനമായ ഗ്ലോബല്‍ അച്ചീവേര്‍സ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. വ്യവസായ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനോടൊപ്പം സമൂഹത്തിന് വിലയേറിയ സംഭാവനകള്‍ നല്‍കിയ പ്രമുഖരായ പ്രവാസി വ്യവസായികളെയാണ് ഹിന്ദ് രത്തന്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏരീസ് ഗ്രൂപ്പിന്റെ ഇന്‍സ്പെക്ഷന്‍, മെയിന്റനന്‍സ് വിഭാഗത്തെ നൂറ്റിഅമ്പതില്‍ പരം വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇരുപത്തിയഞ്ചോളം ഉപവകുപ്പുകളുള്ള എഴുനൂറോളം ജീവനക്കാരുള്ള പ്രധാന വിഭാഗമാക്കി മാറ്റുന്നതില്‍ പ്രഭിരാജ് സുപ്രധാന പങ്കാണ് വഹിച്ചത്.
സ്വന്തം നാടായ പുനലൂരില്‍ പ്രഭിരാജ് സാമൂഹിക പ്രതിബദ്ധതയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഭാഗമായി ഓഫീസ് തുടങ്ങുകയും ഏകദേശം അറുപത്തിനാലോളം പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. ജീവനക്കാരില്‍ ഭൂരിഭാഗവും വനിതകളാണ്. നാട്ടിലെ മുപ്പതോളം മാതാപിതാക്കള്‍ക്ക് പെന്‍ഷനും നല്‍കുന്നുണ്ട് അദ്ദേഹം.
അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥര്‍, ഉന്നത സര്‍ക്കാര്‍ പ്രതിനിധികള്‍, പ്രമുഖ വ്യവസായികള്‍, ജീവകാരുണ്യപ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.