''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കരവാളൂരിലെ പതിമൂന്നുകാരന്‍റെ മരണം പ്രതികളെ തിരിച്ചറിയാന്‍ കഴിയാതെ പൊലീസ്.


അഞ്ചല്‍:കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ ജനരോഷം തിളച്ചുമറിയുമ്പോഴും സംഭവിച്ച കുറ്റകൃത്യങ്ങളില്‍ പലതിലും പ്രതികളെ തിരിച്ചറിയാന്‍പോലും കഴിയാതെ പൊലീസ്. ഒരുവര്‍ഷം മുന്‍പ് കൊല്ലം കരവാളൂരില്‍ ലൈംഗികാതിക്രമത്തിനിരയായ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്ത കേസ് ഇതിലൊന്നാണ്. എസ്പി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് കുട്ടിയുടെ കുടുബം പലതവണ പരാതികള്‍ നല്‍കിയെങ്കിലും അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല.
അഞ്ചല്‍ കരവാളൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് കഴിഞ്ഞവര്‍ഷം മാര്‍ച്ച് പതിനെട്ടിന്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് കുട്ടി ക്രൂരമായ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയായതായി കണ്ടെത്തി. ഇതോടെ പൊലീസ് ഈ ദിശയില്‍ അന്വേഷണം തുടങ്ങി. പ്രതി ഉടന്‍ പിടിയിലാകുമെന്ന് റൂറല്‍ എസ്പി മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രഖ്യാപിച്ചത് കൃത്യം ഒരുവര്‍ഷം മുന്‍പാണ്. എസ്പിയുടെ പ്രഖ്യാപനം കുടുംബത്തിന് നല്‍കിയ പ്രതീക്ഷ ചെറുതായിരുന്നില്ല. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ല. മാസങ്ങളോളം കാത്തിരുന്നശേഷം കുടുംബം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കും പരാതികള്‍ നല്‍കി. പക്ഷേ ഒരു വാതിലും തുറന്നില്ല.
പ്രതികളെ കണ്ടെത്താത്തതിനുള്ള കാരണം ചോദിക്കുമ്പോള്‍ പൊലീസ് വ്യക്തതയില്ലാത്ത മറുപടികളാണ് നല്‍കുന്നത്. ചില പരിശോധനാറിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ട്, പലരേയും ചോദ്യംചെയ്യുന്നുണ്ട് തുടങ്ങിയ മറുപടികള്‍ കേട്ട് കുടുംബം മടുത്തു. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍വരെ വ്യവസ്ഥ വന്നിട്ടും മിക്കകേസുകളിലും നീതി അകന്നകന്നുപോകുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമേ ഇരകളുടെ ഉറ്റവര്‍ക്ക് കഴിയുന്നുള്ളു.
പന്ത്രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് തൂക്കുകയര്‍ ഉറപ്പാക്കുന്ന ഒാര്‍ഡിന്‍സ് പ്രാബല്യത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ച ഒാര്‍ഡിനന്‍സില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇരുപത് വര്‍ഷം തടവുശിക്ഷമുതല്‍ ജീവപര്യന്തം വരെയാക്കിയാണ് പോക്സോ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേതഗതി വരുത്തിയത്. രണ്ടുമാസത്തിനകം വിചാരണയും പൂര്‍ത്തിയാക്കണമെന്നും വ്യവസ്ഥചെയ്യുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.