''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍ ചെ​ങ്കോ​ട്ട പാ​ത​യി​ല്‍ താ​മ്പരം-​കൊ​ല്ലം എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ കന്നി യാത്ര ന​ട​ത്തി


പുനലൂര്‍: പു​ന​ലൂ​ര്‍ ചെ​ങ്കോ​ട്ട പാ​ത​യി​ലു​ടെ താമ്പരം-​കൊ​ല്ലം എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ സര്‍വീസ് ന​ട​ത്തി. റെയി​ല്‍​പാ​ത​യു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം 10ന് കേ​ന്ദ്ര റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി രാ​ജ​ന്‍ ഗോ​ഹൈ​ന്‍ കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ നി​ര്‍​വഹി​ക്കും.
പ​രി​പാ​ടി​യു​ടെ അ​ന്തി​മ രൂ​പം കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി വ​രു​ന്നു. ഉ​ദ്ഘാ​ട​നം ക​ഴി​യു​ന്ന ദി​വ​സം ത​ന്നെ മൂ​ന്ന് ട്രെ​യി​നു​ക​ള്‍ ഓ​ടി​ക്കു​മെ​ന്ന് കേ​ന്ദ്ര റെയി​ല്‍​വേ മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. എ​ന്നാ​ല്‍ ബ്രോ​ഡ്ഗേ​ജി​ന്‍റെ പ​ണി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു തൊ​ട്ടു മു​ന്പു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍ ട്രെ​യി​നു​ക​ളും പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും, തൂ​ത്തു​കു​ടി - കൊ​ല്ലം, രാ​മേ​ശ്വ​രം - കൊ​ല്ലം, തൂ​ത്തു​കു​ടി -കൊ​ല്ലം-​എ​റ​ണാ​കു​ളം-​മം​ഗ​ലാ​പു​രം, ചെ​ന്നൈ - ചെ​ങ്കോ​ട്ട - കൊ​ല്ലം - ബാം​ഗ്ലൂ​ര്‍ തു​ട​ങ്ങി കൂ​ടു​ത​ല്‍ പു​തി​യ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ര്‍​ദേശം റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തി​ല്‍ മു​ന്പി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് എംപി. പ​റ​ഞ്ഞു. ചെ​ങ്കോ​ട്ട​യി​ല്‍ ട്രെ​യി​നി​ന് വ​ര​വേ​ല്‍​പ്പ് ന​ല്‍​കി.
പു​ന​ലൂ​ര്‍ ചെ​ങ്കോ​ട്ട റെയി​ല്‍​പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി നി​ര​ന്ത​ര​മാ​യി പ​രി​ശ്ര​മി​ച്ച എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം.പിക്കും ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.പിക്കും ​സ്വീ​ക​ര​ണം ന​ല്‍​കി. തു​ട​ര്‍​ന്ന് ഭ​ഗ​വ​തി​പു​രം, ആ​ര്യ​ങ്കാ​വ്, ഒ​റ്റ​യ്ക്ക​ല്‍, ഇ​ട​മ​ണ്‍, തെന്മല, പു​ന​ലൂ​ര്‍, അ​വ​ണേ​ശ്വ​രം, കൊ​ട്ടാ​ര​ക്ക​ര, കൊ​ല്ലം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ ട്രെ​യി​നി​നും സ്വീ​ക​ര​ണം ന​ല്‍​കി. ചെ​ങ്കോ​ട്ട മു​ത​ല്‍ പു​ന​ലൂ​ര്‍ വ​രെ​യു​ള​ള സ്റ്റേ​ഷ​നു​ക​ളി​ല്‍ പു​ല​ര്‍​ച്ചെ ത​ന്നെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള​ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ വാ​ദ്യ​മേ​ള​ങ്ങ​ളോ​ടു കൂ​ടി മ​ധു​ര ​പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്താ​ണ് സ്വീ​ക​രി​ച്ച​ത്. പു​ന​ലൂ​ര്‍ ചെ​ങ്കോ​ട്ട റ​യി​ല്‍​പാ​ത 375.23 കോ​ടി രൂ​പ​യു​ടെ അ​ട​ങ്ക​ല്‍ തു​ക​യു​ടെ പ​ദ്ധ​തി​യാ​യി 2009-2010ല്‍ ​രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​താ​ണ്.
പു​ന​ലൂ​ര്‍ മു​ത​ല്‍ ഇ​ട​മ​ണ്‍ വ​രെ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നും, ഇ​ട​മ​ണ്‍ മു​ത​ല്‍ ചെ​ങ്കോ​ട്ട വ​രെ മ​ധു​ര ഡി​വി​ഷ​നു​മാ​ണ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​ത്. പു​ന​ലൂ​ര്‍ - ചെ​ങ്കോ​ട്ട മേ​ഖ​ല​യി​ല്‍ ഗേ​ജ് മാ​റ്റ​ത്തി​നാ​യി 2010-11 ല്‍ 9.95 ​കോ​ടി രൂ​പ, 2011-12 ല്‍ 3.71 ​കോ​ടി രൂ​പ, 2012-13 ല്‍ 10.35 ​കോ​ടി രൂ​പ, 2013-14 ല്‍ 28.17 ​കോ​ടി രൂ​പ, 2014-15 ല്‍ 62.99 ​കോ​ടി രൂ​പ, 2015-16 ല്‍ 58.24 ​കോ​ടി രൂ​പ, 2016-17 ല്‍ 99.39 ​കോ​ടി രൂ​പ, 2017-18 ല്‍ 54.36 ​കോ​ടി രൂ​പ​യു​മാ​ണ് നി​ര്‍​മാ​ണ​ത്തി​നാ​യി തു​ക ചി​ല​വി​ട്ട​ത്.
അ​തി​ല്‍ 2014-2018 ല്‍ ​മാ​ത്രം 274.98 കോ​ടി രൂ​പ​യാ​ണ് റെ​യി​ല്‍​പാ​ത നി​ര്‍​മാ​ണ​ത്തി​നാ​യി ചി​ല​വി​ട്ട​ത്. ആ​കെ 327.16 കോ​ടി രൂ​പ​യ്ക്കാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ച്ച്‌ പാ​ത നി​ര്‍​മി​ച്ച​ത്. മു​ന്പു​ണ്ടാ​യി​രു​ന്ന ട​ണ​ലു​ക​ള്‍ കൂ​ടാ​തെ പു​തി​യ ട​ണ​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 2.83 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ആറു ട​ണ​ലു​ക​ളാ​ണ് ഈ ​ഭാ​ഗ​ത്ത് നി​ര്‍​മി​ച്ചി​ട്ടു​ള​ള​ത്. മ​ല​ക​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള​ള നി​ര​വ​ധി തീ​വ​ണ്ടി പാ​ല​ങ്ങ​ളാ​ണ് 1900-മാ​ണ്ടി​ല്‍ ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ര്‍​മി​ച്ചി​രു​ന്ന​ത്
ക​ല്ലു​പാ​കി പൗ​രാ​ണി​ക രീ​തി​യി​ല്‍ നി​ര്‍​മി​ച്ച അ​ത്ത​രം പാ​ല​ങ്ങ​ളെ അ​വ​യു​ടെ രൂ​പ​ഭം​ഗി ന​ഷ്ട​പ്പെ​ടാ​തെ ത​ന്നെ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ആ​റ് ക്രോ​സിം​ഗ് സ്റ്റേ​ഷ​നു​ക​ളും അ​ഞ്ച് ഹാ​ള്‍​ട്ട് സ്റ്റേ​ഷ​നു​ക​ളും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. കാ​ട്ടു​പാ​ത​യി​ല്‍ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള​ള സു​ര​ക്ഷാ സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
10 ഡി​ഗ്രി ച​രി​വു​ള​ള 56 കൊ​ടും​വ​ള​വു​ക​ളു​ള​ള അ​പൂ​ര്‍​വമാ​യ പാ​ത​യാ​ണി​ത്. ഇ​ത്ത​ര​ത്തി​ലു​ള​ള വ​ള​വു​ക​ളി​ല്‍ ചെ​ക്ക് റ​യി​ലു​ക​ള്‍ സ്ഥാ​പി​ച്ച്‌ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഹാ​ള്‍​ട്ട് സെ​ക്ഷ​നു​ക​ളി​ല്‍ രണ്ടു വീ​തം ക്ലാ​ന്പ്സ്ലൈ​ഡിം​ഗു​ക​ള്‍ നി​ര്‍​മിച്ച്‌ സു​ര​ക്ഷി​ത​ത്വ സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വി​നോ​ദ സ​ഞ്ചാ​ര​വി​ക​സ​ന​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള​ള പാ​ത​യു​ടെ പൗ​രാ​ണി​ക സൗ​ന്ദ​ര്യം സം​ര​ക്ഷി​ച്ച്‌ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കി​യാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ള​ള​തെ​ന്നും എംപി പ​റ​ഞ്ഞു.
എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എ​ന്നീ എംപി മാ​രോ​ടൊ​പ്പം ദ​ക്ഷി​ണ റ​യി​ല്‍​വേ നി​ര്‍​മാ​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ ശ​ങ്ക​ര നാ​രാ​യ​ണ​ന്‍, എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ശ​ര​വ​ണ​ന്‍, എ​ഞ്ചി​നീ​യ​ര്‍​മാ​രാ​യ ശ​ങ്ക​ര​രാ​ജ​ന്‍, കു​മാ​ര​വേ​ല്‍, ന​ല്ല​യ്യ​പ്പ​ന്‍, ഹ​നീ​ഫ, ഷ​ണ്‍​മു​ഖ​ന്‍, ട്രാ​ഫി​ക് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​ര്‍, ആ​ര്‍പിഎ​ഫ് ഇ​ന്‍​സ്പെ​ക്ട​ര്‍ മ​നോ​ഹ​ര​ന്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.
ലോ​ക്കോ പൈ​ല​റ്റ് എ​സ്.​എ​ന്‍.​ജി ദേ​വ​സ​ഹാ​യ​വും, അ​സി​സ്റ്റ​ന്‍റ് ലോ​ക്കോ പൈ​ല​റ്റ് വീ​ര്‍ മു​ഹ​മ്മ​ദു​മാ​ണ് ട്രെ​യി​ന്‍ ഓ​ടി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​യി​ര​ക​ണ​ക്കി​ന് പേ​ര്‍ ചെ​ങ്കോ​ട്ട മു​ത​ല്‍ കൊ​ല്ലം വ​രെ​യു​ള​ള ക​ന്നി​യാ​ത്ര​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.