''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊല്ലം താംബരം എക്സ്പ്രസ് സ്ഥിരം ട്രെയിനാകുന്നു


പുനലൂര്‍:കൊല്ലം – ചെങ്കോട്ട പാതയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്പെഷൽ സർവീസായി ഓടിച്ച താംബരം എക്സ്പ്രസ് ഈ റൂട്ടിൽ സ്ഥിരം ട്രെയിനായി ഓടിക്കും. റെയിൽവേ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അനന്തനാരായണൻ ഇക്കാര്യം കൊടിക്കുന്നിൽ സുരേഷ് എംപിയെ അറിയിച്ചു.
മീറ്റർഗേജ് പാതയായിരുന്നപ്പോൾ ഓടിക്കൊണ്ടിരുന്ന മദ്രാസ് – എഗ്‌മൂർ – കൊല്ലം ട്രെയിനിനു പകരമാണു താംബരം എക്സ്പ്രസിനെ പരിഗണിക്കുന്നത്. ഒരേ സമയം രണ്ടു റേക്കുകൾ ഇതിനായി വേണ്ടിവരും. പുനലൂർ – ചെങ്കോട്ട പാത ഉദ്ഘാടനം ചെയ്ത ശേഷമായിരിക്കും ഈ സ്ഥിരം സംവിധാനം ആരംഭിക്കുക. ഒരു റേക്ക് കൂടി കിട്ടിയാൽ അതിനു മുൻപു തന്നെ സ്പെഷൽ സർവീസായി ഓടിക്കാനാകുമോ എന്നും അധിക‍ൃതർ പരിശോധിക്കുന്നുണ്ട്.
പുനലൂർ – ചെങ്കോട്ട ബ്രോഡ്ഗേജ് പാത 10നു പുനലൂരിൽ കേന്ദ്ര റെയിൽവേ മന്ത്രി രാജൻ ഗോഗോയി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം സംബന്ധിക്കും. എം.പിമാർ നൽകിയിരിക്കുന്ന നിർദേശങ്ങൾ റെയിൽവേയുടെ പരിഗണനയിലാണ്. നിലവിൽ കൊല്ലത്തു നിന്നു പുനലൂർ വരെ സർവീസ് നടത്തുന്ന ഷട്ടിൽ ട്രെയിനുകൾ ചെങ്കോട്ട വരെ നീട്ടാനും ആലോചനയുണ്ട്. ഇ
വയുടെ സമയം പുനഃക്രമീകരിച്ച ശേഷമായിരിക്കും സർവീസുകൾ നീട്ടുക. നിലവിലെ പുനലൂർ – പാലക്കാട് പാലരുവി എക്സ്പ്രസ് തൂത്തുക്കുടി – പാലക്കാട് ഇന്റർസിറ്റി എക്സ്പ്രസായി ഓടിക്കാനും നിർദേശമുണ്ട്. കൊല്ലം – നാഗൂർ – വേളാങ്കണ്ണി ട്രെയിൻ സർവീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും റെയിൽവേ അധികൃതർ കൊടിക്കുന്നിൽ സുരേഷിനെ അറിയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.