''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കിഴക്കൻമേഖലയിൽ ദേശീയപാതയിലും എംസി റോഡിലുമായി 120 നിരീക്ഷണ ക്യാമറകൾ വരുന്നു


കൊട്ടാരക്കര: കിഴക്കൻമേഖലയിൽ ദേശീയപാതയിലും എംസി റോഡിലുമായി 120 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ധാരണയായി. ആറുമാസത്തിനകം ക്യാമറകൾ പൂർണമായും സ്ഥാപിക്കും. ബിഎസ്എൻഎൽ സഹായത്തോടെ ദേശീയപാതയിൽ ചന്ദനത്തോപ്പു മുതൽ കഴുതുരുട്ടിവരെയുള്ള ഭാഗങ്ങളിൽ 100 ക്യാമറകളാണു റൂറൽ ജില്ലാ പൊലീസ് സ്ഥാപിക്കുന്നത്.
രാത്രിയിലും മിഴിവുള്ള ദൃശ്യങ്ങൾ ലഭിക്കുന്ന ആധുനിക ക്യാമറകൾ സൗജന്യമായി ബിഎസ്എൻഎൽ കൈമാറും. 60 കിമി ദൂരത്തിൽ ഇത്രയും ക്യാമറകൾ സ്ഥാപിക്കുന്നതോടെ റോഡ് ഏറെക്കുറെ ക്യാമറകളുടെ നിരീക്ഷണത്തിലാകും. ക്യാമറകളുടെ കൺട്രോൾ റൂം തൃക്കണ്ണമംഗൽ പൊലീസ് ക്രൈംബ്രാഞ്ച് ഓഫിസിനു സമീപം സ്ഥാപിക്കും.
പദ്ധതി സംബന്ധിച്ച് കരാറായി. ബിഎസ്എൻഎൽ – പൊലീസ് ധാരണാപത്രത്തിൽ അടുത്ത ദിവസം ഒപ്പു വയ്ക്കുമെന്ന് റൂറൽ എസ്പി ബി.അശോകൻ അറിയിച്ചു. എംസി റോഡിൽ ലോകബാങ്ക് സഹായത്തോടെയുള്ള സേഫ് കോറി‍ഡോർ പദ്ധതി പ്രകാരമാണു ക്യാമറകൾ സ്ഥാപിക്കുന്നത്.
നിലമേൽ മുതൽ കുളക്കട വരെയുള്ള 17 സ്ഥലങ്ങളിൽ ക്യാമറകൾ അനിവാര്യമാണെന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ക്യാമറകൾക്കു ഫണ്ട് ഉടൻ നൽകാമെന്ന് കെഎസ്ടിപി ഉറപ്പ് നൽകിയിട്ടുണ്ട്. രണ്ട് സ്ഥലങ്ങളിൽ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ക്യാമറകളുടെയും നിരീക്ഷണം പൊലീസിന്റെ കൈകളിലെത്തുന്നതോടെ ക്രമസമാധാനപാലന രംഗത്ത് സുപ്രധാന ചുവടുവയ്പാകും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.