''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റൂ​റ​ല്‍ പോലീ​സ് ആ​സ്ഥാ​ന​ത്തി​ന് വീണ്ടും ശി​ലാ​സ്ഥാ​പ​നം ന​ട​ത്താ​ന്‍ നീ​ക്കം


കൊ​ട്ടാ​ര​ക്ക​ര: ഒ​രി​ക്ക​ല്‍ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ റൂ​റ​ല്‍ പോ​ലീ​സ് ജി​ല്ലാ​ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന് വീ​ണ്ടും ശി​ലാ​സ്ഥാ​പ​നം ന​ട​ത്താ​ന്‍ നീ​ക്കം.
മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ​രി​പാ​ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് വീ​ണ്ടും ശി​ലാ​സ്ഥാ​പ​നം ന​ട​ത്താ​ന്‍ ശ്ര​മം ന​ട​ന്നു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ വി.​എ​സ് സര്‍ക്കാരിന്‍റെ അ​വ​സാ​ന വ​ര്‍​ഷ​ത്തി​ലാ​ണ് കൊ​ല്ലം പോലീ​സ് ജി​ല്ല വി​ഭ​ജി​ച്ച്‌ കൊ​ട്ടാ​ര​ക്ക​ര കേ​ന്ദ്ര​മാ​ക്കി റൂ​റ​ല്‍ പോലീ​സ് ജി​ല്ല രൂ​പീ​ക​രി​ക്കു​ന്ന​ത്.
വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ ആ​രം​ഭി​ച്ച റൂ​റ​ല്‍ പോ​ലീ​സ് ജി​ല്ലാ ആ​സ്ഥാ​നം അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​ണ് ഉ​ദ്ഘ​ട​നം ചെ​യ്ത​ത്. സ്വ​ന്ത​മാ​യി ആ​സ്ഥാ​ന മ​ന്ദി​ര​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്നും പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. തു​ട​ര്‍​ന്ന് വ​ന്ന യുഡിഎ​ഫ് ഗ​വ​ണ്‍​മെ​ന്‍റി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യ​പ്പോ​ള്‍ പ​രി​മി​തി​ക​ളി​ല്‍ വീ​ര്‍​പ്പു​മു​ട്ടി​യി​രു​ന്ന വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് പോലീ​സ് ആ​സ്ഥാ​നം പിഡ​ബ്ലുഡി റ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്തെ സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.
ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് നി​ര്‍​വഹി​ച്ച​ത്. ഈ ​യോ​ഗ​ത്തി​ല്‍ റൂ​റ​ല്‍ പോ​ലീ​സി​ന് എ​ത്ര​യും പെ​ട്ടെ​ന്ന് ആ​സ്ഥാ​ന മ​ന്ദി​രം നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് തൃ​ക്ക​ണ്ണ​മം​ഗ​ലി​ലു​ള്ള കെ​ഐപി വ​ക ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ലം ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റു​ക​യു​ണ്ടാ​യി.
നി​ര്‍​മാ​ണ​ത്തി​ന് കേ​ന്ദ്ര ഫ​ണ്ടാ​യി ര​ണ്ടു​കോ​ടി രു​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. 2016 ഫെ​ബ്രു​വ​രി 18 ന് ​ഈ സ്ഥ​ല​ത്ത് അ​ന്ന​ത്തെ അ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് ശി​ലാ​സ്ഥാ​പ​ന​വും ന​ട​ത്തി. എ​ന്നാ​ല്‍ പി​ന്നീ​ട് വ​ന്ന എ​ല്‍ഡിഎ​ഫ് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല.
സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​മി​തി​ക​ളി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് ആ​സ്ഥാ​നം. സ്വ​ന്ത​മാ​യി കെ​ട്ടി​ട​വും സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​ത്ത​തി​നാ​ല്‍ സാ​യു​ധ സേ​നാ​ക്യാ​ന്പ് മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടു​മി​ല്ല. ര​ണ്ടു വ​ര്‍​ഷം മു​ന്പ് ശി​ലാ സ്ഥാ​പ​നം ന​ട​ത്തി​യി​ട​ത്ത് വീ​ണ്ടും ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി കെ​ട്ടി​ട നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്കം.
മ​ന്ത്രി​സ​ഭാ വാ​ര്‍​ഷി​ക​ത്തി​ന്‍റെ വി​ക​സ​ന​പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ശി​ലാ​സ്ഥാ​പ​നം ആ​വ​ര്‍​ത്തി​ക്കാ​നാ​ണ് നീ​ക്കം. വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​കൊ​ണ്ട് ശി​ലാ​സ്ഥാ​പ​ന ക​ര്‍​മം ന​ട​ത്തി​ക്കാ​നാ​ണ് ആ​ലോ​ചി​ച്ചു​വ​രു​ന്ന​ത്. പോ​ലീ​സി​ലെ ഒ​രു വി​ഭാ​ഗ​മാ​ണ് ഇ​തി​നു​പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
ഒ​രി​ക്ക​ല്‍ ശി​ലാ​സ്ഥാ​പ​നം ന​ട​ന്ന കെ​ട്ടി​ട​ത്തി​ന് വീ​ണ്ടും ശി​ലാ​സ്ഥാ​പ​നം ന​ട​ത്തു​ന്ന​ത് അ​പൂ​ര്‍​വസം​ഭ​വ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. എ​ന്തു ന​ട​ന്നാ​ലും കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ജീ​ര്‍​ണി​ച്ച കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും മോ​ച​ന​ത്തി​നാ​യി പ്രാ​ര്‍​ഥി​ക്കു​ക​യാ​ണ് സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.