സ്വജലധാര കുടിവെള്ള പദ്ധതിയുടെ ടാങ്ക് നോക്കുകുത്തിയായി.


അഞ്ചല്‍:അഞ്ചൽ പഞ്ചായത്തിലെ അമ്പാലക്കോണം നിവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി അഞ്ചൽ പഞ്ചായത്ത് കേന്ദ്ര സർക്കാരിന്റെ സഹകരണത്തോട് കൂടി പത്ത് കൊല്ലം മുൻപ് സ്ഥാപിച്ച സ്വജലധാര കുടിവെള്ള പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങൾ ചിലവാക്കി നിർമ്മിച്ച ടാങ്ക് നോക്കുകുത്തിയായി.
35 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാമെന്ന് പറഞ്ഞ അഞ്ചൽ പഞ്ചായത്ത് ഭരണസമിതി പ്രത്യേകകമ്മിറ്റി രൂപീകരിക്കുകയും 35 കുടുംബങ്ങളിൽ നിന്നും 2000 രൂപ വീതം പിരിച്ചെടുക്കുകയും ചെയ്ത അമ്പാലക്കോണം കുടിവെള്ള പദ്ധതി എങ്ങുമെത്താതെ കുടിവെള്ള ടാങ്ക് കുത്തിയായി ഇരിക്കാൻ തുടങ്ങിയിട്ട് വര്‍ഷം പത്തായി. അമ്പാലക്കോണം ഉയരമുള്ള ഭൂപ്രദേശമായതിനാൽ വേനൽ എത്തുമ്പോഴേക്കും പ്രദേശത്തെ കിണറുകൾ വറ്റി വരണ്ട് തുടങ്ങും.
ഇതിന് പരിഹാരം കാണുന്നതിനായിട്ടാണ് പ്രദേശവാസികളുടെ നിരന്തര ആവശ്യം പരിഹരിച്ചാണ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി കേന്ദ്ര സർക്കാരിന്റെ സ്വജലധാര കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചത് എന്നാൽ ടാങ്ക് സ്ഥാപിച്ചു പത്ത് കൊല്ലം കഴിഞ്ഞിട്ടും ഒരു തുള്ളി വെള്ളം പോലും നൽകിയിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി. മുടങ്ങി കിടക്കുന്ന ഈ കുടിവെള്ള പദ്ധതി അടിയന്തിരമായി ജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.