''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം ബ്ലോക്കില്‍ കുടുംബശ്രീയുടെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പദ്ധതി


കൊല്ലം: പത്തനാപുരം ബ്ലോക്കിലെ ആറ് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി കുടുംബശ്രീ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് സംരംഭകത്വ പദ്ധതി ആരംഭിക്കുന്നു. നാല് വര്‍ഷത്തിനുള്ളില്‍ ഇവിടെ നാലായിരം ചെറുകിട സംരംഭങ്ങളെങ്കിലും തുടങ്ങുകയാണ് ലക്ഷ്യം.
ഏതെങ്കിലും ചെറുകിട സംരംഭത്തെക്കുറിച്ച്‌ ചെറിയൊരു ഐഡിയയുമായി പത്തനാപുരം ബ്ലോക്ക് ഓഫീസിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് കേന്ദ്രത്തിലെത്തിയാല്‍ തുടങ്ങാനുള്ള പണവും പ്രചോദനവും ആ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദ്ധ പരിശീലനവും നല്‍കും. വ്യക്തിഗത സംരംഭങ്ങള്‍ക്ക് 50000 രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് ഒന്നരലക്ഷം രൂപയും വായ്പയായി നല്‍കും. നാല് ശതമാനം പലിശയ്ക്ക് ലഭിക്കുന്ന പണം രണ്ട് വര്‍ഷത്തിനുള്ളില്‍ അടച്ചുതീര്‍ത്താല്‍ മതി.
കുടുംബശ്രീ വഴി നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയില്‍ ഇപ്പോള്‍ ഓരോ ജില്ലയിലും ഓരോ ബ്ലോക്കുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതി വിജയമായാല്‍ മറ്റിടങ്ങളിലേക്കും വ്യാപിക്കും. പത്തനാപുരത്തെ പദ്ധതിക്ക് ആദ്യഗഡുവായി 56 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വായ്പയായി നല്‍കുന്ന ഈ തുക രണ്ട് വര്‍ഷത്തിനുള്ളില്‍ മടക്കി ലഭിക്കുമ്പോള്‍ വീണ്ടും പുതിയ സംരംഭങ്ങള്‍ക്ക് നല്‍കും.
ബ്ലോക്കിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരും ചെറുകിട സംരംഭ ഉപസമിതി കണ്‍വീനര്‍മാരും അടങ്ങുന്ന 12 അംഗ സമിതിക്കാണ് പദ്ധതിയുടെ മേല്‍നോട്ടം. സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യം കാണിക്കുന്ന സ്ത്രീകള്‍ക്ക് പരിശീലനവും പ്രചോദനവും നല്‍കാന്‍ 33 മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്മാരുമുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലെ പുരുഷന്മാരെയും സംരംഭങ്ങളില്‍ പങ്കാളിയാക്കുന്നതിനെപ്പറ്റി ആലോചനയുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.