കുളത്തുപ്പുഴയില്‍ മത്സ്യവ്യാപാരി വീട്ടിനുളളിൽ മരിച്ചനിലയിൽ.


കുളത്തൂപ്പുഴ:വീടിന് സമീപം വീണ് മുറിവേറ്റ മത്സ്യ വ്യാപാരിയെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ അമ്പതേക്കർ ഷൈനി വിലാസത്തിൽ നിസാം(39) ആണ് വീട്ടിനുളളിൽ മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വാഹനത്തിൽ മത്സ്യവുമായി പ്രദേശങ്ങളിൽ പോയി വിൽപ്പന നടത്തുന്ന നിസാം വ്യാപാരം കഴിഞ്ഞ് ഇന്നലെ രാത്രിയിലാണ് വീട്ടിലെത്തിയത് ഇതിനിടയിൽ മദ്യ ലഹരിയിലായ നിസാം വീടിന് സമീപത്തുകൂടി ഒാടിയതായി ഭാര്യ ഷൈനി പറയുന്നു. ഇതിനിടയിൽ വീണ് പരുക്കേറ്റ് വഴിയരുകിൽ കിടന്ന നിസാമിനെ അയൽവാസിയുടെ സഹായത്തോടെ വീട്ടിലെത്തിക്കുകയായിരുന്നു.
വീഴ്ചയിൽ മുഖത്തും ശരീരത്തിലും അങ്ങിങ്ങായി പരുക്കേറ്റിരുന്നു. വീടിൻെറ ഇറയത്ത് കിടന്നിരുന്ന നിസാമിനെ ഒരു മണിയോടെ ഷൈനി എത്തി വിളിച്ചെങ്കിലും ചലനമില്ലായിരുന്നു തുടർന്ന് അയൽ വാസികളുടെ സഹായത്തോടെ കുളത്തൂപ്പുഴ പൊലീസിനെ അറിയിക്കുകയായും പൊലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു. വീഴ്ചയിൽ സംഭവച്ച ക്ഷതമോ ഹൃദയാഘാതമോ ആവാം മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നത്.
കുളത്തൂപ്പുഴ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മേൽനടപടി സ്വീകരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.